0%

Chapter Title : രതി ശലഭങ്ങൾ 28 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 2.9K

! കൈമുട്ടോളം നീളമുള്ള സ്ലീവ് , അതിന്റെ അറ്റത്തും, ചുരിദാറിന്റെ കീഴ്‌വശത്തും കറുത്ത കോട്ടിങ് . അതിനു മാച്ചിങ് ആയിട്ടുള്ള കറുത്ത സ്കിൻ ഫിറ്റ് പാന്റും ഷാളും !

മുടിയൊക്കെ ചീകി ഒതുക്കി പുറകിൽ ക്ലിപ്പ് ഇട്ടു വെച്ചിട്ടുണ്ട്. നെറ്റിയിൽ ഒരു കറുത്ത കുഞ്ഞു പൊട്ട് . വേറെ മേക്കപ്പ് ഒന്നുമില്ലെങ്കിലും കാഴ്ചക്ക് അതീവ സുന്ദരി ! പനി പിടിച്ച നേരിയ ക്ഷീണം മുഖത്തുണ്ടെങ്കിൽ കൂടി മഞ്ജുവിന്റെ ഭാവത്തിൽ ആ ക്ഷീണം കാണുന്നില്ല ..

"സോറി...ഞാൻ അറിഞ്ഞില്ല.."

വാതിലിൽ ചാരി നിന്ന അബദ്ധം ഓർത്തു ഞാൻ പറഞ്ഞു.

"അവന്റെ ഒരു സോറി..ഇപ്പൊ ആളെ മറിച്ചിട്ടേനെ"

മഞ്ജു ഞാൻ വന്നിടിച്ചപ്പോൾ ഊർന്നു പോയ ഷാൾ എടുത്തു ഇടതു തോളിൽ ഒരു വശത്തേക്കാക്കി ഇട്ടു കൊണ്ട് പറഞ്ഞു .

"അല്ല..പനി ആണെന്ന് പറഞ്ഞിട്ട് ..?"

ഞാൻ സംശയത്തോടെ അവളെ നോക്കി.

"പനി ഒകെ ഇപ്പോഴും ഉണ്ട്...ഞാൻ ഡോക്ടറെ കാണാൻ ഇറങ്ങാൻ നിക്കുവാരുന്നു ..നീ തട്ടുമ്പൊ ഞാൻ ഡ്രസ്സ് മാറ്റികൊണ്ടിരിക്കുവാ "

മഞ്ജു ഗൗരവത്തിൽ പറഞ്ഞു .

"മ്മ്..എന്നിട്ട് കണ്ടാ കല്യാണത്തിന് ഇറങ്ങിയ പോലുണ്ടല്ലോ "

ഞാൻ അവളുടെ ഡ്രസിങ് കണ്ടു ചോദിച്ചു.

"മ്മ്.."

അവളൊന്നു അമർത്തി മൂളികൊണ്ട് എന്നെ മുഖം ഉയർത്തി കണ്ണുരുട്ടി നോക്കി. ഞാൻ ഒന്നും മിണ്ടാതെ അവളെ കടന്നു ഹാളിലേക്ക് നടന്നു..

"ഡാ ഡാ..നീ എങ്ങോട്ടാ .."

അകത്തേക്ക് പോകുന്ന എന്റെ കയ്യിൽ പിടിച്ചു നിർത്തി മഞ്ജു തിരക്കി.

"അവിടെ നിക്കുന്നത് എന്തിനാ.ഇരുന്നു സംസാരിക്കാന്നെ"

ഞാൻ അവളെ നോക്കികൊണ്ട് പറഞ്ഞു..മഞ്ജു കയ്യിൽ കടന്നു പിടിച്ചപ്പോൾ അവളുടെ കയ്യിന്റെ

💬 Comments

View all comments