Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]
ഒന്നും പറയാത്തതുകൊണ്ട് സരിത ചോദിച്ചു..
"ഹാ..വരാം എന്ന് പറയെടാ "
മഞ്ജു എന്റെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു..
"ആഹ്..."
ഞാൻ ഒന്ന് ചിണുങ്ങി അവളെ ദേഷ്യത്തോടെ നോക്കി..
"ഹലോ..നീ എന്താ കുട്ടാ ഒന്നും മിണ്ടാത്തെ..ഹലോ..."
അപ്പോഴും സരിതയുടെ ശബ്ദം കേട്ടു..
ഞാൻ ദേഷ്യത്തോടെ ഫോൺ കട്ടാക്കി.പിന്നെ ഫ്ലൈറ്റ് മോഡ് ഓണാക്കി ഇട്ടു. ആ പണ്ടാരം ഇനി വിളിച്ച കിട്ടണ്ട!
മഞ്ജു എല്ലാം നോക്കി കണ്ടു ഗൗരവത്തിൽ നിൽപ്പുണ്ട്.
ഞാനവളെ നോക്കി . അവൾ പെട്ടെന്ന് മുഖം തിരിച്ചു .
"സോറി....ഒരബദ്ധം പറ്റി..ആ ശ്യാം കാരണാ"
ഞാൻ മഞ്ജുസിന്റെ അടുത്ത് പോയി പറഞ്ഞു.
അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കി..
"സോറി...മഞ്ജുസിനെ എനിക്ക് ശരിക്കും ഇഷ്ടാ ...ഇത് വെറും..."
പറഞ്ഞു മുഴുവിക്കാൻ എന്നെ വിട്ടില്ല..ഇങ്ങനെ ചേർത്ത് പിടിച്ചു കവിളിൽ ഒരുമ്മ തന്നു എന്നൊക്കെ പറയാൻ ആഗ്രഹമുണ്ട്...പക്ഷെ അതായിരുന്നില്ല സംഭവിച്ചത്..
പറഞ്ഞു മുഴുവനാക്കാൻ വിട്ടില്ല..അതിനു മുൻപേ കിട്ടി . കരണം പൊട്ടിച്ചു ഒരു അടി ! മഞ്ജുസിന്റെ ആ വെളുത്തു മിനുസമുള്ള കൈത്തലം എന്റെ ഇടം കവിളിൽ വന്നു വീണു..
ടപ്പേ....
പെണ്ണിന്റെ കയ്യിന്റെ ചൂട് ഞാനറിഞ്ഞു ..മഞ്ജുസ് ആയി പോയി അല്ലെങ്കി തിരിച്ചൊന്നും പൊട്ടിച്ചേനെ..എനിക്കത്രക്കു ദേഷ്യവും വേദനയും നിരാശയും സങ്കടവും ഒക്കെ എനിക്കപ്പോൾ വന്നു ..
"നീ മിണ്ടണ്ട ...തെണ്ടി "
മഞ്ജു ദേഷ്യത്തോടെ പറഞ്ഞു എന്നെ നോക്കി . അവളുടെ കണ്ണ് സ്വല്പം കലങ്ങിയിട്ടുണ്ട് . ഞാൻ എന്റെ ഇടതു കവിൾ തഴുകി...പല്ലെങ്ങാനും കൊഴിഞ്ഞൊ ആവോ...! ഇവൾക്കെവിടെന്നാണ് ഇത്ര ശക്തി കിട്ടിയത് എന്നെനിക് തോന്നാതിരുന്നില്ല..കണ്ണിന്നു പൊന്നീച്ച പാറുന്ന അടി
💬 Comments
View all comments