Chapter Title : രതി ശലഭങ്ങൾ 31 [Sagar Kottappuram]
..വലത്തോട്ട് ഒടിക്ക്..ബ്രെക് കൊടുക്ക് ..എന്നൊക്കെ പറഞ്ഞു ഡ്രൈവിംഗ് സ്കൂളിലെ മാഷ് ആയി...
തിരക്കൊഴിഞ്ഞപ്പോൾ പിന്നെ എന്റെ ടെൻഷൻ മാറി..നല്ല ഫ്ളോവിൽ വണ്ടി നീങ്ങി..
"ആഹ്..ഇത്രേ ഉള്ളു..ഇനി ഇങ്ങനെ അങ്ങ് വിട്ടോ "
മഞ്ജു ചിരിയോടെ പറഞ്ഞുകൊണ്ട് സീറ്റിലേക്ക് ചാരി കിടന്നു . അങ്ങനെ മേട്ടുപ്പാളയം എത്തും വരെ മഞ്ജു എന്നെകൊണ്ട് ഡ്രൈവ് ചെയ്യിച്ചു . പിന്നെ അവള് തന്നെ മാറി ഇരുന്നു !
ഞാൻ സ്വല്പം സ്ലോ ആണ് .
ചുരം കയറി തുടങ്ങിയതോടെ മഞ്ജു ഏ.സി ഓഫ് ചെയ്തു വിൻഡോ ഗ്ലാസ്സുകൾ താഴ്ത്തി...നല്ല തണുത്ത കുളിർ കാറ്റ് കാറിനകത്തേക്കും ഞങ്ങളുടെ ദേഹത്തിലേക്കും തണുപ്പ് പകർന്നു നൽകി..ആ കാറ്റിൽ മഞ്ജുവിന്റെ മുടിയിഴകൾ പാറി നടന്നു ..
ഞാനവളുടെ ഭംഗി ആസ്വദിച്ചെന്നോണം നോക്കി ഇരുന്നു .രണ്ടു കയ്യും സ്റ്റിയറിങ്ങിൽ പിടിച്ചു പതിയെ കാർ ബാലൻസ് ചെയ്തുകൊണ്ട് മഞ്ജു സ്വല്പം പതിയെ വിട്ടു....
"മഞ്ജുസിനെ കാണാൻ നല്ല ഭംഗിയാ ട്ടോ "
ഞാൻ അവളെ നോക്കി പറഞ്ഞു. സമയം അഞ്ചു മണി ഒക്കെ ആയി തുടങ്ങിയിരുന്നു . ഇനിയും ഒന്നര മണിക്കൂറോളം ഉണ്ട് ഊട്ടിയിലെത്താൻ ! നല്ല കുളിർ കാറ്റ് ഞങ്ങളെ തഴുകി ഉണർത്തുന്നുണ്ട്..
"ഓ..പിന്നെ .."
അവൾ അതത്ര താല്പര്യമില്ലാത്ത പോലെ തള്ളി കളഞ്ഞു..
"അതെന്താ അത്ര പുച്ച്ചം ?"
ഞാൻ മഞ്ജുസിനെ നോക്കി.
"പുച്ഛം ഒന്നുമില്ല...പക്ഷെ അതിലൊന്നും കാര്യമില്ലെടാ .."
അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു. ഇത്ര ഭംഗി ഒകെ ഉണ്ടായിട്ടും ലൈഫ് ഇൽ അതിനു വല്യ റോൾ ഒന്നും ഉണ്ടായിരുന്നില്ല എന്ന തോന്നൽ ആകാം !
💬 Comments
View all comments