Chapter Title : രതി ശലഭങ്ങൾ 20 [Sagar Kottappuram]
പറഞ്ഞു പറഞ്ഞു വീടെത്തി . മഞ്ജു താമസിക്കുന്ന വാടക വീടാണത് . അത്ര വല്യ വീടൊന്നുമല്ല. ടെറസ് വീട് തന്നെ. പക്ഷെ ഒരു നില വീടാണ്. ഗേറ്റ് ഒന്നുമില്ല. വീടിനു മുൻപിൽ ചപ്പും ചവറുമൊക്കെ ഉണ്ട്. അടിച്ചു വാരിയിട്ട് രണ്ടു ദിവസം ആയ ലക്ഷണം ഉണ്ട്.
സന്ദായ നേരം ആയതുകൊണ്ട് ചുറ്റുമുള്ള കാഴ്ച ഒന്നും അത്ര സുതാര്യമല്ല. എന്നാലും വെള്ള പെയിന്റ് അടിച്ച കാണാൻ വൃത്തിയുള്ള വീട്. വീടിന്റെ മുറ്റത്തു ഒരു വശത്തായി നിറയെ പൂക്കൾ ഉണ്ട്. ചെടി ചട്ടിയിലും അല്ലാതെയും ആയി പല തരം പൂക്കൾ . അടുത്തൊക്കെ വേറെയും വീടുകൾ ഉണ്ട് . തൊട്ടുരുമ്മി അല്ലെന്നു മാത്രം .
ഉമ്മറത്തു കാര്യമായ ഫർണിച്ചർ ഒന്നുമില്ല .ഒരു കസേര മാത്രം ഉണ്ട് . ! പിന്നെ കാല് തുടക്കാൻ പാകത്തിൽ ഒരു മാറ്റും !
"ഇതാണോ മിസ്സിന്റെ വീട് ?"
ഞാൻ സംശയത്തോടെ ചോദിച്ചു കൊണ്ട് വീടിന്റെ മുറ്റത്തേക്ക് വണ്ടി ഓടിച്ചു വിട്ടു .
"എന്റെ വീടല്ല..വാടക വീട് "
ഓര്മിപ്പിച്ചെന്നോണം മഞ്ജു പറഞ്ഞു ചിരിച്ചു പിന്നെ എന്റെ പുറകിൽ നിന്നും എഴുനീറ്റുകൊണ്ട് ഇറങ്ങി .എന്നെ കാത്തു എന്തായിരിക്കും അവിടെ ഉള്ളത് . ! വലതും നടക്കുമോ..! നടന്നില്ലേലും വേണ്ടില്ല മഞ്ജുവിന് എന്ത് പറ്റി എന്നറിയണം .ഞാൻ മനസ്സിലോർത്തു.
💬 Comments
View all comments