Chapter Title : രതി ശലഭങ്ങൾ 23 [Sagar Kottappuram]
അവർ ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നത് കൊണ്ട് എന്നെ കണ്ടു അങ്ങോട്ടേക്ക് നടന്നു വന്നു .
"ആഹ്..അമ്മെ ഇതെന്റെ കോളേജിലെ ടീച്ചറാ..ഈ വഴിക്കാണെന്നു അറിഞ്ഞപ്പോ എന്നെക്കൂടി കേറ്റിയതാ"
ഞാൻ ചിരിയോടെ പറഞ്ഞുകൊണ്ട് അമ്മയ്ക്കും അനിയത്തിക്കും മഞ്ജുവിനെ പരിചയപ്പെടുത്തി . മഞ്ജു കാറിൽ ഇരുന്നുകൊണ്ട് തന്നെ അവരെ നോക്കി ചിരിച്ചു കാണിച്ചു .
"ആഹ്...ടീച്ചർ കേറുന്നില്ലേ...എന്തായാലും വന്നില്ലേ ഒരു ചായ കുടിച്ചിട്ട് പോവാന്നെ"
അമ്മ അടുത്തേക്ക് വന്നുകൊണ്ട് സ്നേഹപ്പൂർവം പറഞ്ഞു.
"അയ്യോ അമ്മെ ഇപ്പൊ സമയമില്ല..പിന്നൊരിക്കൽ ആവാം "
മഞ്ജു ആ ക്ഷണം നിരസിച്ചുകൊണ്ട് പറഞ്ഞു.
അനിയത്തി മഞ്ജുവിനെ തന്നെ സൂക്ഷിച്ചു നോക്കുന്നത് ഞാൻ ഒളികണ്ണിട്ടു നോക്കി. അവൾ എന്നെയും ശ്രദ്ധിക്കുന്നുണ്ട്.
"ഓ...അത് പറഞ്ഞാൽ പറ്റില്ല..ഇത്രേം വരെ വന്നിട്ട് " അമ്മ വീണ്ടും നിർബന്ധിച്ചു.
മിസ് എന്നെ നോക്കി . ഞാൻ മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു . വേണ്ട വേണ്ട..പൊക്കോ ..എന്ന് ഭാവിച്ചു .
പക്ഷെ മഞ്ജു ചിരിച്ചുകൊണ്ട് , എന്നെ ഞെട്ടിച്ചു പുറത്തേക്കിറങ്ങി . ഡോർ അടച്ചു, ലോക് ചെയ്തുകൊണ്ട് മഞ്ജു അമ്മക്കടുത്തേക്കു നീങ്ങി. മഞ്ജുവിന്റെ ബാഹ്യ സൗന്ദര്യം കണ്ടു അനിയത്തി അവളെ അത്ഭുതത്തോടെ നോക്കുന്നുണ്ട്. ടീച്ചർ ആണെന്നോ . കണ്ടാൽ പത്തിരുപത്തെട്ടു വയസുണ്ടെന്നോ മഞ്ജുവിനെ കണ്ടാൽ പറയില്ല എന്നത് ഒരു പ്ലസ് പോയിന്റ് ആണ്.
അമ്മ സന്തോഷത്തോടെ മഞ്ജുവിന്റെ കൈപിടിച്ചു.
"എന്താ പേര് ടീച്ചറുടെ ?" 'അമ്മ അന്വേഷിച്ചു.
"മഞ്ജു "
അവൾ പതിയെ പറഞ്ഞു.
"മ്മ്...എന്ന മഞ്ജു ടീച്ചർ വരാ..അകത്തേക്കിരിക്കാം "
അമ്മ ക്ഷണിച്ചു കൊണ്ട് മുന്നോട്ടു നടന്നു.
അനിയത്തി മഞ്ജുവിനെ നോക്കി ചിരിച്ചു കാണിച്ചു.
"ചേച്ചിടെ വീട് ഇവിടെവിടാ ? മുൻപ് കണ്ടിട്ടില്ലല്ലോ ?"
അവൾ ഗൗരവത്തിൽ മഞ്ജുവിന്റെ അടുത്ത് പോലീസ് ചോദ്യം ചെയ്യൽ ഓർമിപ്പിക്കും വിധം തിരക്കി.
"ഇവിടെ എന്റെ ഒരു ഫ്രണ്ടിന്റെ കൂടെയാ താമസം.ചിറക്കൽ അമ്പലത്തിന്റെ അവിടെ "
മഞ്ജു കൈവിരലുകൾ തമ്മിൽ പിണച്ചു എന്നെ നോക്കി കൊണ്ട് പറഞ്ഞു.
"ആഹ്..."
അനിയത്തി മൂളികൊണ്ട് അവളെ ക്ഷണിച്ചു.
അങ്ങനെ അൽപ നേരം മഞ്ജു വീട്ടിൽ ഇരുന്നു , അമ്മ ഉണ്ടാക്കിയ ചായയും
💬 Comments
View all comments