0%

Chapter Title : രതി ശലഭങ്ങൾ 23 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 961

കുടിച്ചു മഞ്ജു സ്വല്പം പരുങ്ങലോടെ ഹാളിൽ ഇരുന്നു . ചായ അല്പം അല്പം ആയി ഊതി കുടിക്കുന്ന മഞ്ജുവിനെ ഞാൻ മറ്റൊരു ഗ്ലാസിൽ ചായ കുടിച്ചു കൊണ്ട് കൗതുകത്തോടെ നോക്കി, ഞാൻ സ്വല്പം മാറിയാണ് നിൽക്കുന്നത് ..ഫാനിന്റെ കാറ്റിൽ അവളുടെ മുടികൾ ചെറുതായി പാറി കളിക്കുന്നുണ്ട്. അത് ഇടം കൈകൊണ്ട് ഇടയ്ക്കിടെ കോതി ശരിയാക്കുന്നുണ്ട് മഞ്ജു .

"ഒന്നും കഴിച്ചില്ലല്ലോ ടീച്ചറെ "

അമ്മ പലഹാരങ്ങളൊക്കെ ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു.

"ഒന്നും വേണ്ട..ഇത് തന്നെ ധാരാളം "

മഞ്ജു ചിരിയോടെ പറഞ്ഞു.

"ഇവനെങ്ങനാ കോളേജിൽ , കുഴപ്പം ഒന്നുമില്ലല്ലോ അല്ലെ ?"

എന്നെ ഒന്ന് ചൂഴ്ന്നു നോക്കികൊണ്ട് അമ്മ മഞ്ജുവിന്റെ അടുക്കൽ തിരക്കി.

"ആഹ്...കുഴപ്പമില്ല....കൊറച്ചു വേണ്ടാത്ത ശീലം ഒക്കെ ഉണ്ട് "

മഞ്ജു എന്നെ നോക്കി . എനിക്ക് അത് കേട്ട് ആകെ ചൊരിഞ്ഞു വന്നു. അമ്മ എന്നെ ഒന്ന് നോക്കി . എന്താണ് ഇനി അവരറിയാതെ വല്ല കച്ചറകളും ഞാൻ കോളേജിൽ ചെയ്യുന്നുണ്ടോ എന്ന ഭാവം ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

ഞാൻ ഒന്നുമില്ലെന്ന്‌ അമ്മയെ നോക്കി തലയാട്ടി. പിന്നെ മഞ്ജുവിനെ നോക്കി . വല്ലാത്ത ചെയ്ത്ത് ആയി മോളെ !

"മ്മ്..ഒന്നും പറഞ്ഞ കേൾക്കില്ല ..ആകെ പേടി അവന്റെ അച്ഛനെയാ..അങ്ങേരാണെങ്കി പുറത്തും "

അമ്മ എന്നെ നോക്കികൊണ്ട് മഞ്ജുവിന്റെ അടുത്ത് പറഞ്ഞു. അനിയത്തിയും അമ്മയുടെ അടുത്ത് നിൽപ്പുണ്ട്.

അങ്ങനെ സ്വല്പ നേരം സംസാരിച്ചിരുന്ന ശേഷം മഞ്ജു ഇറങ്ങി.അമ്മയോടും അനിയത്തിയോടുമൊക്കെ യാത്ര പറഞ്ഞു . പോകാൻ നേരം എന്നെയും നോക്കി ചിരിച്ചു. പിന്നെ ഉമ്മറത്ത് അഴിച്ചിട്ട ചെരിപ്പും എടുത്തിട്ട് തിരിഞ്ഞ് നടന്ന്. സ്വല്പം വേഗത്തിൽ മുടിയിഴകൾ ആട്ടികൊണ്ട് നടന്നു നീങ്ങുന്ന മഞ്ജുവിനെ ഞാൻ തൂണും ചാരി നോക്കി .

"നല്ലൊരു പെണ്ണ് അല്ലെടി ?"

അമ്മ മഞ്ജു അല്പം അകന്നു പോയപ്പോൾ അനിയത്തിയോടായി പറഞ്ഞു.

"മ്മ്..പിന്നെ ..അത്രക്കൊന്നും ഇല്ല "

അമ്മയുടെ അഭിപ്രായം ഇഷ്ടമാകാത്ത പോലെ അനിയത്തി പറഞ്ഞു.

അപ്പോഴേക്കും മഞ്ജു കാറിൽ കയറി കഴിഞ്ഞിരുന്നു. ഞങ്ങളെ നോക്കി ചിരിച്ചു കാണിച്ചു കൊണ്ട് അവൾ വണ്ടി സ്റ്റാർട്ട് ചെയ്തു

💬 Comments

View all comments