0%

Chapter Title : രതി ശലഭങ്ങൾ 30 [Sagar Kottappuram]

Author : Sagar Kottapuram Read All Parts 1570

ചുരുട്ടി എന്റെ താടിക്കിട്ടു പതിയെ തട്ടികൊണ്ട് പറഞ്ഞു..

ഞാൻ അവളെ സ്വല്പം പേടിയോടെ നോക്കി . എല്ലാം അറിഞ്ഞിട്ടുണ്ടെന്നു എനിക്ക് തോന്നി.

കഷ്ടകാലത്തിനു ആ സമയം നോക്കി തന്നെ എന്റെ ഫോൺ റിങ് ചെയ്തു . പാന്റിന്റെ പോക്കെറ്റിൽകിടന്നു ഫോൺ റിങ് ചെയ്തു..

ഞാൻ ഇടം കൈകൊണ്ട് പാന്റിന്റെ പോക്കെറ്റ് പരതി.

"എടുക്ക് എടുക്ക് ..അവളാവും "

മഞ്ജു എന്നെ ആക്കികൊണ്ട് പറഞ്ഞു . ഞാൻ ഫോൺ ജാള്യതയോടെ എടുത്തു നോക്കി. സരിത മിസ് എന്ന് വെണ്ടയ്ക്ക വലിപ്പത്തിൽ ഡിസ്‌പ്ലേയിൽ തെളിഞ്ഞു. ഞാൻ മഞ്ജുസിനെ നോക്കി ..അവളുടെ മുഖത്ത് ഒരു ആക്കിയ ചിരി ഉണ്ട്..

"എടുക്കു..എന്നിട്ട് സ്പീക്കറിൽ ഇട്ടേ.."

അവൾ എന്റെ അടുത്ത് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു, മഞ്ജുസിന്റെ ഗന്ധം എന്നിലേക്ക്‌ ഒഴുകാൻ തുടങ്ങി . ഞാൻ മടിച്ച മടിച്ചു ഫോൺ എടുത്ത്..

"ഹാ..നീ എവിടെയാടാ കുട്ടാ...മിസ് ഇവിടെ എത്തി...നീ വരുന്നില്ലേ "

സരിതയുടെ ശബ്ദം മുഖവുര ഒന്നും കൂടാതെ സ്പീക്കറിലൂടെ മുഴങ്ങി കേട്ടു. ഞാൻ നിരാശയോടെ..കള്ളി പൊളിഞ്ഞ ജാള്യതയിൽ മഞ്ജുവിനെ നോക്കി..

"ഹാലോ..ഹലോ..."

ഞാൻ ഒന്നും പറയാത്തതുകൊണ്ട് സരിത ചോദിച്ചു..

"ഹാ..വരാം എന്ന് പറയെടാ "

മഞ്ജു എന്റെ കയ്യിൽ നുള്ളികൊണ്ട് പറഞ്ഞു..

"ആഹ്..."

ഞാൻ ഒന്ന് ചിണുങ്ങി അവളെ ദേഷ്യത്തോടെ നോക്കി..

"ഹലോ..നീ എന്താ കുട്ടാ ഒന്നും മിണ്ടാത്തെ..ഹലോ..."

അപ്പോഴും സരിതയുടെ ശബ്ദം കേട്ടു..

ഞാൻ ദേഷ്യത്തോടെ ഫോൺ കട്ടാക്കി.പിന്നെ ഫ്ലൈറ്റ് മോഡ് ഓണാക്കി ഇട്ടു. ആ പണ്ടാരം ഇനി വിളിച്ച കിട്ടണ്ട!

മഞ്ജു എല്ലാം നോക്കി കണ്ടു ഗൗരവത്തിൽ നിൽപ്പുണ്ട്.

ഞാനവളെ നോക്കി . അവൾ പെട്ടെന്ന് മുഖം തിരിച്ചു .

"സോറി....ഒരബദ്ധം പറ്റി..ആ ശ്യാം കാരണാ"

ഞാൻ മഞ്ജുസിന്റെ അടുത്ത് പോയി പറഞ്ഞു.

അവളെന്നെ ഒന്ന് തിരിഞ്ഞു നോക്കി..

"സോറി...മഞ്ജുസിനെ എനിക്ക് ശരിക്കും ഇഷ്ടാ ...ഇത് വെറും..."

പറഞ്ഞു മുഴുവിക്കാൻ എന്നെ വിട്ടില്ല..ഇങ്ങനെ ചേർത്ത് പിടിച്ചു കവിളിൽ ഒരുമ്മ തന്നു എന്നൊക്കെ പറയാൻ ആഗ്രഹമുണ്ട്...പക്ഷെ അതായിരുന്നില്ല സംഭവിച്ചത്..

പറഞ്ഞു മുഴുവനാക്കാൻ വിട്ടില്ല..അതിനു മുൻപേ കിട്ടി . കരണം പൊട്ടിച്ചു ഒരു അടി !

💬 Comments

View all comments