0%

Chapter Title : രതി ശലഭങ്ങൾ 32 [Sagar Kottappuram] [Climax]

Author : Sagar Kottapuram Read All Parts 1680

ഞാൻ തിരക്കി..

"നീ എവിടെയാ മോനെ..ഒന്നു മീറ്റ് ചെയ്യാൻ പറ്റുമോ ?"

റോസ്‌മേരിയുടെ മധുര സ്വരം എന്റെ കാതിൽ മുഴങ്ങി .

"പിന്നെന്താ...കുറെ ആയി തന്നെ കണ്ടിട്ട് .."

ഞാൻ പറഞ്ഞു.

"മ്മ്...എന്ന അടുത്ത സൺ‌ഡേ കാണാം ..ഞാനിപ്പോ നാട്ടിൽ ഉണ്ട് ..ഒരു വിശേഷം പറയാൻ ഉണ്ട് തന്നോട് "

റോസമ്മ പതിവ് ചിരിയിൽ പറഞ്ഞു.

"പിന്നെന്താ...അപ്പൊ എവിടെ വെച്ച കാണുവാ ?"

ഞാൻ സംശയത്തോടെ തിരക്കി .

"ഞാൻ സൺ‌ഡേ എറണാകുളത്തു ഉണ്ടാവും ..ഇയാൾക്ക് അവിടെ വരെ വരാൻ പറ്റുമോ ?"

റോസ്‌മേരി സംശയത്തോടെ ചോദിച്ചു .

"ഓ പിന്നെന്താ..അപ്പൊ സൺ‌ഡേ കാണാം "

ഞാൻ വാക്കു കൊടുത്തു.

ആ സൺ‌ഡേ കഴിഞ്ഞാൽ എനിക്ക് എക്സാം ആണ്. എന്നാലും റോസമ്മ പറഞ്ഞതല്ലേ. ഞാൻ പോകാൻ തന്നെ തീരുമാനിച്ചു . ആ ദിവസം ഞാൻ ശ്യാമിനെയും കൂട്ടി എറണാകുളത്തു പോയി. ലുലു മാളിൽ വെച്ചായിരുന്നു കൂടിക്കാഴ്ച ..

റോസമ്മ എന്നെയും പ്രതീക്ഷിച്ചു അവിടെ ഉണ്ടായിരുന്നു . എന്നെ കണ്ടു അവൾ അടുത്തേക്ക് ഓടി വന്നു . ഒരു കറുത്ത ചുരിദാറും വെളുത്ത പാന്റും ആണ് വേഷം, വലതു തോളിൽ ഒരു ഹാൻഡ് ബാഗ് ഉണ്ട് .മുഖത്ത് നല്ല തെളിച്ചവും പ്രസരിപ്പും !

"എത്ര നാളെയെടോ കണ്ടിട്ട് " റോസമ്മ ചിരിച്ചുകൊണ്ട് ഞങ്ങൾക്കടുത്തെത്തി .

"ഇതാരാ ?"

ശ്യാമിനെ നോക്കി അവൾ തിരക്കി.

"ഫ്രണ്ട "

ഞാൻ പതിയെ പറഞ്ഞു..

"ഹലോ "

അവൾ ശ്യാമിനെ നേരെ കൈനീട്ടി. അവൻ അവളുടെ കൈ കവർന്നു കുലുക്കി കൊണ്ട് ചിരിച്ചു .

അകത്തുള്ള ഒരു കോഫീ ഷോപ്പിലേക്ക് കടന്നിരുന്നു ഞങ്ങൾ പരിചയം പുതുക്കി, ശ്യാം കുറച്ചു അകലെ മാറി ഇരുന്നു . റോസ്‌മേരിയുടെ കല്യാണം ആണ് . അവളുടെ എല്ലാ കാര്യവും അറിഞ്ഞുകൊണ്ട് തന്നെ ഒരാൾ അവളെ കല്യാണം കഴിക്കാൻ തയ്യാറായിരിക്കുന്നു ! ആ മനുഷ്യൻ ആരായാലും അയാളോട് എനിക്ക് വല്ലാത്തൊരു ബഹുമാനം തോന്നി. മഞ്ജുസിനെ കണ്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഞാൻ ആ കടുംകൈ ചെയ്തേനെ ..റോസമ്മയോടു ഞാൻ പറയാത്തൊരു കാര്യം ആണ്

💬 Comments

View all comments