Chapter Title : രതിചിത്രത്താഴ് The beginning [NIM]
അങ്ങോട്ട് പോയത്. തന്നെ ഒഴിവാക്കിയതാണോ.. അതിനു താൻ അങ്ങോട്ട് പറഞ്ഞതല്ലേ സിഡി വാങ്ങാൻ പോകാമെന്നു.. പക്ഷേ താൻ അത് പറയുമെന്ന് ഊഹിക്കാവുന്നതേ ഉളളൂ.. അപ്പോൾ.. ഇനി ഇതൊക്കെ തോന്നൽ ആണോ.. ഇന്നലത്തെ പോലെ.. തെറ്റിദ്ധാരണകൾ. എന്തായാലും പോയി നോക്കാം.
ദിവ്യയോടും ഉണ്ണിയേട്ടനോടും യാത്ര പറഞ്ഞു ഇറങ്ങി.. വണ്ടി വന്ന വഴി തിരിച്ചു. ഹൃദയം പെരുമ്പറ കൊട്ടുന്നു. ആന്റി.. അങ്ങനെ.. ഏയ് ഒരിക്കലുമില്ല.. വൈശാലി യുടെ മുൻപിൽ എത്തിയപ്പോൾ ഗേറ്റ് താഴിട്ടു പൂട്ടിയിരുന്നു കാർ അവിടെയൊന്നുമില്ല.. അവർ എവിടെ പോയി.. ഗംഗ ആന്റിയുടെ കള്ളക്കളി കണ്ടു പിടിക്കണം എന്നൊരാഗ്രഹം മനസ്സിൽ ഉണ്ടോ.. അങ്ങനെ ഒന്നുമില്ലാന്നു അറിഞ്ഞാൽ തനിക്ക് നിരാശ തോന്നുമോ എന്ന് ടിനു അത്ഭുതപ്പെട്ടു.
അടുത്ത പോക്കറ്റ് റോഡിലേക്ക് വെറുതെ തിരിച്ചു.. 50 മീറ്റർ പോയപ്പോ വിനീതേട്ടന്റെ ഒപെൽ കോഴ്‌സ അടഞ്ഞു കിടക്കുന്ന ഒരു കടയുടെ അരികെ കിടക്കുന്നു. അവിടെ എങ്ങും ആരുമില്ല.
ആന്റിയെ അവിടെ ഇറക്കി കാർ ഇവിടെ പാർക്ക് ചെയ്ത് ചേട്ടൻ നടന്നു പോയി കാണുമോ.. ഗേറ്റിൽ ചങ്ങലയിൽ ആണ് താഴ്.. അകത്തു നിന്നു പൂട്ടി ഇടാവുന്നതേ ഉളളൂ. ഒരു വീട് ആണ് ഡാൻസ് സ്കൂൾ ആക്കിയിരിക്കുന്നത്.. ഇപ്പൊ അവിടെ ബാക്കി ഉള്ളതൊക്കെ കമേഴ്‌സ്യൽ ബിൽഡിങ്ങുകൾ ആണ്.. എല്ലാം മുടക്കമാണ്. പിന്നിൽ ഒരു ബിൽഡിങ് ഉണ്ട്.. അതിന്റെ പിൻവശമാണ് ഡാൻസ് സ്കൂളിന്റെ പിൻ ഭാഗത്തിന് അഭിമുഖമായി വരുന്നത്. സ്കൂളിന്റെ മതിലും ബില്ഡിങ്ങും തമ്മിൽ ചെറിയ ഗ്യാപ് ഉളളൂ. ആ ബിൽഡിങ്‌ലേക്ക് തിരിയുന്ന റോഡിലേക്ക് അവൻ കാറോടിച്ചു. കാർ അവിടെ പാർക്ക് ചെയ്ത ശേഷം വഴിയിൽ ആരുമില്ല
💬 Comments
View all comments