Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]
. അമ്മയെയും മഞ്ജുവിനെയും സോപ്പിടാൻ അവർക്കു ഡ്രസ്സ് ഒകെ എടുത്തിട്ടുണ്ട് കക്ഷി . പഠിച്ച കള്ളിയാണ് !
ആ സമയംകൊണ്ട് ഞാൻ റോസ് മോളെ ഉറക്കി ബെഡിൽ തന്നെ കിടത്തി . പെണ്ണ് ഇച്ചീച്ചി ഒഴിക്കുമോ എന്ന ഭയം ഇല്ലാതില്ല . ഉച്ചക്ക് തന്നെ എന്നെ ഒരു പ്രാവശ്യം മൂത്രത്തിൽ കുളിപ്പിച്ചതാണ് ! എന്ത് ചെയ്യാം..എന്റെ മോളായിപ്പോയില്ലേ , സഹിക്കാതെ പറ്റോ !
പക്ഷെ പെണ്ണ് അപ്പിയിട്ടാൽ മാത്രം ഞാൻ സഹിക്കില്ല . നേരെ അമ്മക്കോ അഞ്ജുവിനോ മഞ്ജുസിനോ ഹാൻഡ് ഓവർ ചെയ്യും ! ആദ്യമൊക്കെ എനിക്ക് ഇച്ചിരി അറപ്പൊക്കെ ഉണ്ടായിരുന്നു . പിന്നെ പിന്നെ പെണ്ണും ചെക്കനും ഞാൻ എടുത്തു നിൽക്കുന്നതിനിടെ തന്നെ കാര്യം സാധിക്കും ! അങ്ങനെ അങ്ങനെ അത് ശീലമായി .എന്നാലും കൊണ്ടുപോയി കഴുകിക്കാനൊക്കെ എനിക്ക് മടി തന്നെയാണ് .
അങ്ങനെ റോസ്‌മോളെ അടുത്ത് കിടത്തി കുറെ നേരം ഞാൻ മൊബൈലും നോക്കിയിരുന്നു . മഞ്ജുസ് ടൂർ പോയ കാരണം കോയമ്പത്തൂരിൽ നിന്നു പെട്ടെന്ന് ലീവാക്കി പോന്നതാണ് ഞാൻ . ഇപ്പോൾ കമ്പനി കാര്യമൊക്കെ ഞാൻ തന്നെയാണ് മൊത്തം ഡീൽ ചെയ്യുന്നത് . മഞ്ജുസിന്റെ അച്ഛൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി സ്വസ്ഥമായി വീട്ടിലിരിക്കുന്നു . ബോർഡ് മീറ്റിങ് ഒകെ വരുമ്പോൾ ഒന്ന് മുഖം കാണിക്കാൻ വരും . അത്ര തന്നെ ! എന്റെ അസാന്നിധ്യത്തിൽ ശ്യാം ആണ് കാര്യങ്ങളൊക്കെ നോക്കുന്നത് ! അതുകൊണ്ട് എപ്പോ വേണേലും വീട്ടിലൊക്കെ വന്നു പോകാം !
ഞങ്ങൾക്ക് കുട്ടികളായതിൽ പിന്നെ മഞ്ജുസിന്റെ അമ്മയ്ക്കും അച്ഛനുമൊക്കെ പെരുത്ത്
💬 Comments
View all comments