0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 1 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.4K

സന്തോഷം ആണ് . ചോറൂണ് കഴിഞ്ഞതും പിന്നെ ഇടക്കിടക്ക് ഞങ്ങൾ അവിടെ പോയി നിൽക്കും . അവളുടെ അച്ഛനും അമ്മയ്ക്കും ഇടയ്ക്കു പിള്ളേരെ കണ്ടില്ലെങ്കിൽ എന്തോപോലെ ആണ് . മുത്തശ്ശിക്കണേൽ ഞങ്ങള് അവിടെ സ്ഥിരമായി നിന്നാൽ അത്രയും സന്തോഷം !

മഞ്ജുസ് വരുന്നതും കാത്തു ഞാൻ കുറെ നേരം റൂമിൽ തന്നെ ഇരുന്നു . റോസിക്കുട്ടി ഉറങ്ങി വിരലും നുണഞ്ഞുകൊണ്ട് എന്റെ അരികെ കിടപ്പുണ്ട് . പെണ്ണിന്റെ കിടത്തവും ഉറക്കവുമൊക്കെ കാണാൻ നല്ല രസമുണ്ട് .ഞാനതു നോക്കികൊണ്ട് അവളുടെ മുടിയിൽ തഴുകി . ആ സമയത്താണ് മുടിയൊക്കെ കെട്ടിവെച്ചു മഞ്ജുസ് ‌ അകത്തേക്ക് കയറി വരുന്നത് .

"കൊച്ചു ഉറങ്ങിയോടാ ?"
റൂമിലേക്ക് കയറി വാതിൽ ചാരികൊണ്ട് മഞ്ജുസ് തിരക്കി .

"ആഹ്...നീ കൊണ്ട് കിടത്തിക്കോ .."
ഞാൻ പയ്യെ പറഞ്ഞു .

"മ്മ്..."
മഞ്ജുസ് പയ്യെ മൂളികൊണ്ട് എന്റെ അടുത്തേക്ക് വന്നു . പിന്നെ ഉറങ്ങി കിടന്ന റോസ് മോളെ പയ്യെ കൈനീട്ടി എടുത്തു പിടിച്ചു മാറോടു ചേർത്തു. അവളുടെ നെറുകയിൽ പയ്യെ ഒന്ന് ചുംബിച്ച ശേഷം മഞ്ജുസ് അവളെയും തൊട്ടിലിലേക് കിടത്തി . പിന്നെ റൂമിലെ പ്രധാന ലൈറ്റ് അണച്ചുകൊണ്ട് അരണ്ട വെളിച്ചമുള്ള സീറോ ബൾബ് ഓൺ ചെയ്തു .

അതോടെ റൂമിൽ മൊത്തം ഒരു അരണ്ട നീളെ വെളിച്ചം പരന്നു. അതിൽ മഞ്ജുസിന്റെ മുഖം കൂടുതൽ തിളങ്ങുന്ന പോലെ എനിക്ക് തോന്നി .മൊബൈൽ മേശപ്പുറത്തേക്ക് വെച്ച് ഞാൻ ബെഡിലേക്കു വീണ്ടും കയറി ഇരുന്നു . അപ്പോഴേക്കും മഞ്ജുസും ബെഡിലേക്കു വന്നു വീണു .

💬 Comments

View all comments