0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K
വിയർപ്പു ഗന്ധം ഉണ്ടെങ്കിലും അതിനു സുഖമുള്ള ഒരു ഫീൽ ആണ് ! "നീ എന്നെ സ്നേഹിച്ചു കൊല്ലല്ലേ മോനെ ...എനിക്ക് തന്നെ ബോറടിക്കുവാ .." മഞ്ജുസ് പയ്യെ ചിരിച്ചുകൊണ്ട് എന്റെ കവിളിൽ ഉമ്മവെച്ചു . "ആണോ ?" ഞാൻ ചിരിച്ചുകൊണ്ട് അവളുടെ പുറത്തു തഴുകി . "ഹ്മ്മ്....കൊറച്ചു ഓവറാ..." മഞ്ജുസ് തമാശ പോലെ പറഞ്ഞു ചിരിച്ചു . "ആഹ്..ഞാൻ അങ്ങനാ ..സ്നേഹിച്ചാൽ നക്കിക്കൊല്ലും..." ഞാൻ തമാശ പോലെ പറഞ്ഞു അവളെ വരിഞ്ഞുമുറുക്കി . "നിന്നെ അല്ലാതെ ഞാൻ ആരെയാടി മോളെ സ്‌നേഹിക്യാ.." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു മഞ്ജുസിനെ കെട്ടിപിടിച്ചിരുന്നു . "നിന്റെ റോസമ്മയെ സ്നേഹിച്ചോടാ ..." മഞ്ജുസ് എന്നെ കളിയാക്കികൊണ്ട് ചിണുങ്ങി . "ദേ ഒരുമാതിരി മറ്റേ വർത്താനം പറഞ്ഞാൽ ഉണ്ടല്ലോ ...അത് വേറെ ..ഇത് വേറെ ..." ഞാൻ പല്ലിറുമ്മിക്കൊണ്ട് അവളുടെ കവിളിൽ മുത്തി .പിന്നെ കാര്യങ്ങളൊക്കെ പറഞ്ഞു അവളെ സമ്മതിപ്പിച്ചു . സമ്മതിച്ചില്ലെങ്കിൽ ഞാൻ തെറ്റിപ്പോകും എന്നൊക്കെ ഭീഷണി മുഴക്കിയപ്പോഴാണ് കക്ഷി "യെസ് " പറഞ്ഞത് . അങ്ങനെയാണ് പിറ്റേ ആഴ്ച ഞാനും അവളും കൂടി ബാംഗ്ലൂരിലേക്ക് യാത്ര തിരിക്കുന്നത് . മഞ്ജുസിന്റെ അച്ഛനും ഉത്ഘാടന ദിവസം അങ്ങോട്ടേക്കെത്തിയിരുന്നു . ക്ഷണിക്കപ്പെട്ട അതിഥികളുടെ മാത്രം മുൻപിൽ വെച്ച് കൂടുതൽ ആഘോഷങ്ങളും ആര്ഭാടങ്ങളുമില്ലാതെ ഞങ്ങളുടെ ബിസിനെസ്സ് സ്ഥാപനത്തിന്റെ ഓഫീസ് മഞ്ജുസ് റിബ്ബൺ മുറിച്ചു ഉൽഘാടിച്ചു ! "ഈശ്വര എന്നെ കാത്തോളണേ ..നാണം കെടുത്തല്ലേ "
എന്ന് സ്വയം പ്രാര്തിച്ചിട്ടാണ് അവള് റിബ്ബൺ മുറിച്ചത് എന്നെനിക്ക് തോന്നി . അതെങ്ങാനും പൊളിഞ്ഞു പോയിരുന്നെങ്കിൽ മഞ്ജുസിനെ ഞാൻ കളിയാക്കുമെന്നു

💬 Comments

View all comments