Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
അവൾക്കു തന്നെ നല്ല ഉറപ്പാണ് . അന്നത്തെ ദിവസം തന്നെ മഞ്ജു അച്ഛനോടൊപ്പം നാട്ടിലേക്ക് മടങ്ങി . ഞാൻ എന്തൊക്കെയോ ആവശ്യങ്ങളുടെ ഭാഗമായി റോസമ്മക്കൊപ്പം ബാംഗ്ലൂരിലും തങ്ങി.യാത്ര പറയാൻ നേരം ഞങ്ങള് പുതിയ ഓഫീസ് റൂമിൽ വെച്ച് ഒന്ന് ശൃംഗരിച്ചതു അബദ്ധവശാൽ റോസ്‌മേരി വന്നു കാണുകയും ചെയ്തു . സി സി ടി വി ഒകെ ഉള്ള കാര്യം മറന്നു ഞങ്ങള് ഒന്ന് കിസ്സടിച്ചും പോയി !
"ഡോ ഡോ ഇതൊക്കെ വീട്ടിൽ പോയിട്ട് ചെയ്‌താൽ പോരെ .."
പരസപരം കെട്ടിപിടിച്ചു നിന്ന് ചുംബിച്ചിരുന്ന ഞങ്ങള് ഷോക്കേറ്റ പോലെ ഞെട്ടിമാറിയതു റോസമ്മയുടെ ശബ്ദം കേട്ടാണ് ! അവളുടെ ആക്കിയുള്ള ചിരി കണ്ടതും ഞാനും മഞ്ജുസും ഒന്ന് ചമ്മിയ പോലെ പരസ്പരം നോക്കി .
"ഒന്ന് പോടീ ...ഞങ്ങൾക്ക് അങ്ങനെ ഒന്നും ഇല്ല . അല്ലെ മഞ്ജുസേ.."
ഞാൻ ജാള്യത മറച്ചു മഞ്ജുസിന്റെ തോളിൽ എന്റെ തോള് തട്ടികൊണ്ട് ചിരിച്ചു .
"പോടാ പട്ടി.."
എന്റെ ചോദ്യം കേട്ട് അവള് പല്ലിറുമ്മി . പിന്നെ റോസമ്മയെ നോക്കി ഇളിച്ചു കാണിച്ചു .
"ഡാ പൊട്ടാ ..സി.സി.ടി.വി ഒകെ ഉള്ള ഓഫീസ് റൂം ആണ് ...ഇതൊക്കെ അതിൽ പതിയും..ഞാൻ പറഞ്ഞില്ലെന്നു വേണ്ട .."
റോസമ്മ ഞങ്ങളെ നോക്കി ചിരിയോടെ പറഞ്ഞു ഓഫിസിലെ ടേബിളിൽ ഇരിക്കുന്ന മോണിറ്ററിലേക്ക് ചൂണ്ടി .അപ്പോഴാണ് സത്യം പറഞ്ഞാൽ ഞങ്ങളും അതൊക്കെ അവിടെയുള്ളത് ശ്രദ്ധിക്കുന്നത് .
"അയ്യോ...അപ്പൊ ഇതൊക്കെ കിട്ടികാണുമോ ?"
മഞ്ജുസ് അതുകേട്ടതും എന്റെ അടുത്തേക്ക് ചേർന്ന് നിന്ന് പയ്യെ തിരക്കി .
"എന്തെ നിനക്ക്
💬 Comments
View all comments