0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K
അത് കാണണോ ?" ഞാൻ അവളെ സംശയത്തോടെ നോക്കി . അതുകെട്ടെന്നോണം റോസമ്മയും ചിരിച്ചു . "പോടാ..." എന്റെ ചോദ്യം കേട്ടതും അവളെന്റെ കാലിൽ പയ്യെ ചവിട്ടി . പിന്നെ റോസമ്മയെ നോക്കി ചിരിച്ചു . "ഒക്കെ മായ്ച്ചു കളഞ്ഞേക്ക് മോളെ ...മോശം അല്ലെ " റോസമ്മയെ നോക്കി മഞ്ജുസ് ചെറിയ ചമ്മലോടെ പറഞ്ഞു . "ആഹാ..അപ്പൊ അതിനു മാത്രം ഒക്കെ ഇവിടെ നടന്നോ ?" റോസമ്മയും അർഥം വെച്ച് തന്നെ തിരക്കി . "ഛീ ...നീയും ഇവനെ പോലെ തന്നെ ആണോ ...അയ്യേ " റോസമ്മയുടെ മറുപടി കേട്ട് മഞ്ജുസ് ചിരിച്ചു . "ഓ പിന്നെ ..കെട്ട്യോനും കെട്ട്യോൾക്കും ചെയ്യുന്നതിൽ കുഴപ്പമില്ല ...നമ്മള് വല്ലോം പറഞ്ഞാലേ കുറ്റം ഉള്ളു അല്ലെ " മഞ്ജുസിന്റെ സംശയം കേട്ട് റോസമ്മ തട്ടിവിട്ടു. "നിനക്കിപ്പോ സന്തോഷം ആയല്ലോ ?" റോസമ്മയുടെ കളിയാക്കൽ കേട്ടതും മഞ്ജുസ് എന്നെ നോക്കി കണ്ണുരുട്ടി . "ന്ന പോട്ടെ ഏട്ടാ .." എന്ന് എന്നെ കളിയാക്കി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളെ ബലമായി പിടിച്ചു വെച്ച് റൊമാൻസ് കളിച്ചതു ഞാനായതുകൊണ്ട് അതിൽ തെറ്റുപറയാൻ ഒക്കില്ല .
"പോടീ ...അവള് പറയുന്നത് പറയട്ടെ ..അതിനു അസൂയയാ ...അവളുടെ കെട്ട്യോൻ ഒന്നും ഇത്ര റൊമാന്റിക് അല്ല .." ഞാൻ റോസമ്മയെ നോക്കി കണ്ണിറുക്കി കൊണ്ട് തട്ടിവിട്ടു . പിന്നെ റോസമ്മയുടെ മുൻപിൽ വെച്ച് തന്നെ മഞ്ജുസിന്റെ കവിളിൽ പയ്യെ മുത്തി .മഞ്ജു അത് തീരെ പ്രതീക്ഷിക്കാത്തതുകൊണ്ട് തന്നെ കക്ഷി ആ നീക്കത്തിൽ ഒന്ന് ചൂളിപ്പോയി . വളരെ പെട്ടെന്ന്

💬 Comments

View all comments