0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K
. "എന്ന പോവാം ല്ലേ ...വെറുതെ നേരം കളയണ്ട ..അല്ല തന്റെ ഹസ് എവിടെ ? ഒരു നോട്ടം കണ്ടേ ഉള്ളു " റോസമ്മയുടെ അടുത്തേക് നീങ്ങികൊണ്ട് മഞ്ജുസ് തിരക്കി . "തന്റെ അച്ഛനോട് സംസാരിച്ചു ഇരിക്കുന്നുണ്ട് ..രണ്ടാളും ബിസിനെസ്സ് മൈൻഡ് ആയോണ്ട് വെച്ച് കാച്ചുന്നുണ്ട് "
റോസമ്മ നിറഞ്ഞ ചിരിയോടെ തന്നെ പറഞ്ഞു ."ആഹ്..അച്ഛൻ അങ്ങനെയാ .." മഞ്ജുസും ആ വാദത്തെ പിന്താങ്ങി ചിരിച്ചു . പിന്നെ എന്നെയൊന്നു തിരിഞ്ഞു നോക്കി യാത്രാമൊഴി ചൊല്ലി . അതോടെ ഞങ്ങള് ഓഫീസ് ക്യാബിനു പുറത്തിറങ്ങി മഞ്ജുവിന്റെ അച്ഛന്റെ അടുത്തേക്ക് നീങ്ങി . റോസ്‌മേരിയുടെ ഭർത്താവായ റോബിന്റെ കൂടെ പുള്ളി അവിടെ സോഫയിലിരുന്നു സംസാരിക്കുന്നുണ്ട് . ഞങ്ങളെ കണ്ടതും അവർ സംസാരം അവസാനിപ്പിച്ചുകൊണ്ട് എഴുനേറ്റു . "അആഹ്..എന്ന പിന്നെ വരട്ടെ മോനെ ..കാണാം .." റോബിന് ഹസ്തദാനം നൽകികൊണ്ട് മഞ്ജുവിന്റെ അച്ഛൻ ചിരിച്ചു . അതിനു റോബിനും സന്തോഷത്തോടെ തലയാട്ടി . "എന്ന പിന്നെ നമ്മൾക്കങ്ങോട്ടു നീങ്ങിയാലോടി?" എന്റെ കൂടെ ഒട്ടിനിൽക്കുന്ന മഞ്ജുവിനെ നോക്കികൊണ്ട് അവളുടെ അച്ഛൻ ചോദിച്ചു . "ഹ്മ്മ്.." അതിനു അവൾ പയ്യെ മൂളി . "ആഹ്...എന്ന മോനെ...റോസ് മോളെ ...അങ്ങനെ ആവട്ടെ .ഒകെ നന്നായി വരാൻ അച്ഛൻ പ്രാർത്ഥിക്കാം " മഞ്ജുസിനെ നോക്കി തലയാട്ടി , ശേഷം എന്റെയും റോസമ്മയുടെയും തോളിൽ പയ്യെ തട്ടി പറഞ്ഞുകൊണ്ട് പുള്ളി ചിരിച്ചു . "ശരി അച്ഛാ ...ഇടക്കൊക്കെ ഇതുപോലെ വരണേ.." അതിനുള്ള മറുപടി റോസമ്മയാണ് ചാടിക്കയറി പറഞ്ഞത് . "ഇവിടേക്കോ ? ഹ ഹ ..നോക്കട്ടെ .."

💬 Comments

View all comments