Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
പുള്ളി അതിനു പയ്യെ ചിരിച്ചുകൊണ്ട് ഒരു മറുപടിയും നൽകി .
"അപ്പൊ ഇയാളെന്നാടോ ഇനി തിരിച്ചു വരുന്നേ ?"
ഒന്നും മിണ്ടാതെ നിൽക്കുന്ന എന്നോടായി മഞ്ജുവിന്റെ അച്ഛൻ തിരക്കി .
"അയ്യോ...മാക്സിമം രണ്ടീസം .അത് കഴിഞ്ഞ വരും അച്ഛാ .."
ഞാൻ സ്വല്പം ഭയഭക്തി ബഹുമാനത്തോടെ തട്ടിവിട്ടു .
"ആഹ്...എന്നാൽ പിന്നെ അങ്ങനെ ആവട്ടെ...പിന്നെ സ്വന്തം ബിസിനെസ്സ് ഒകെ ആയി എന്നുവെച്ചു ഇരിക്കുന്ന കൊമ്പു വെട്ടണ്ട ട്ടോ .."
എന്റെ സ്വഭാവമൊക്കെ ഏറെക്കുറെ പഠിച്ചു വെച്ചെന്ന മട്ടിൽ പുള്ളി പറഞ്ഞു ചിരിച്ചു . കൂടെ നിന്ന മഞ്ജുസും റോസ്മേരിയും റോബിനുമെല്ലാം അതുകേട്ടു ഒന്ന് ചിരിയാടക്കിയെന്നു എനിക്ക് തോന്നി !
"ഏയ് ഇല്ലച്ഛാ ,,നമ്മുടെ ബിസിനെസ്സ് ഒകെ ഞാനേറ്റു .."
സ്വല്പം ജാള്യതയോടെ തന്നെ ഞാൻ പറഞ്ഞു തലചൊറിഞ്ഞു . അതോടെ ആ സംഗമം അവസാനിപ്പിച്ചുകൊണ്ട് മഞ്ജുവും അവളുടെ അച്ഛനും ഞങ്ങയോടു യാത്ര പറഞ്ഞു ഇറങ്ങി .
"ഡാ കവിനെ , ഞാൻ ചുമ്മാ പറയുവല്ല ...എന്ത് രസാടാ നിങ്ങളുടെ കെമിസ്ട്രി കാണാൻ .."
മഞ്ജുസ് അച്ഛനൊപ്പം നടന്നു നീങ്ങുന്നത് നോക്കി റോസമ്മ എന്റെ ചെവിയിൽ ചെറിയ അസൂയയോടെ തന്നെ പറഞ്ഞു .റോബിൻ ആ സമയത്തു എങ്ങോട്ടോ മാറിയതുകൊണ്ട് റോസമ്മക്ക് മനസു തുറക്കാനും അത് സൗകര്യം ആയി .
"കെമിസ്ട്രി മാത്രല്ലാടി ..ഞങ്ങളുടെ ബയോളജിയും നല്ല രസാ ..നീ കാണാത്തോണ്ടാ "
ഞാൻ അർഥം വെച്ചുതന്നെ അതിനുള്ള മറുപടി നൽകി .
"ചെ....വൃത്തികെട്ട ..."
എന്റെ മറുപടി കേട്ട് റോസമ്മ ഒന്ന് പല്ലിറുമ്മി .ഞാനതു നോക്കി ഇളിച്ചു നിന്നു.
💬 Comments
View all comments