0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K
വിവരം അറിയാമെങ്കിലും എന്നെ കാത്തിരിക്കേണ്ട എന്നൊക്കെ ഞാൻ അമ്മയോട് പ്രേത്യേകം പറഞ്ഞിരുന്നു . നമുക്ക് നമ്മുടെ ശ്രീമതി ഉണ്ടല്ലോ! പന്ത്രണ്ട് ഒകെ കഴിഞ്ഞ സമയത്താണ് ഞാൻ വീട്ടിലെത്തിയത് . കാർ സാവധാനം വീട്ടുമുറ്റത്തേക്ക് ഓടിച്ചു‌ കയറ്റിക്കൊണ്ടു ഞാൻ ഒതുക്കി നിർത്തി . മഞ്ജുസിന്റെ കാർ നിൽക്കുന്നതിന്റെ അരികിലായി ഞാൻ എന്റെ കാറും പാർക്ക് ചെയ്തു . വീടെത്തുന്നതിനു തൊട്ടുമുമ്പേ ഞാൻ മഞ്ജുസിനെ വിളിച്ചു പറഞ്ഞിരുന്നതിനാൽ അവള് മുകളിലെ റൂമിൽ ഇരുന്നേ കാറ് മുറ്റത്തു എത്തുന്നത് കണ്ടിരിക്കണം . ഞാൻ വണ്ടിയിൽ നിന്നും ഇറങ്ങി ഉമ്മറത്തേക്ക് നടന്നു . ഷർട്ടിന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ എടുത്തു മഞ്ജുവിനെ വിളിക്കാൻ തുടങ്ങിയതും ഹാളിലെ ലൈറ്റ് തെളിഞ്ഞു . അത് മഞ്ജു ആകുമെന്ന് ഏറെക്കുറെ ഉറപ്പുള്ളതുകൊണ്ട് ഞാൻ മൊബൈൽ തിരികെ പോക്കറ്റിലേക്ക് തന്നെ ഇട്ടു വാതിൽക്കൽ കാത്തുനിന്നു . എന്റെ പ്രതീക്ഷ തെറ്റിക്കാതെ മഞ്ജു വാതിൽ തുറന്നു . ഒരു കറുത്ത നൈറ്റി ആണ് അവളുടെ വേഷം . അതിന്റെ കഴുത്തിന് ചുറ്റും ചുവന്ന കോട്ടിങ് ഉള്ളതൊഴിച്ചാൽ കറുപ്പ് തന്നെയാണ് നിറം . മുൻവശത്തു സിബ്ബ് ഉള്ള ടൈപ്പ് ആണ് . മുടിയൊക്കെ അലക്ഷ്യമായി വിടർത്തിയിട്ടിട്ടുണ്ട് . ഒരു യക്ഷി തന്നെ ! ഞാൻ അവളെ നോക്കി പുഞ്ചിരിച്ചുകൊണ്ട് ഒന്നും മിണ്ടാതെ തന്നെ അകത്തേക്ക് കയറി . ഞാൻ അകത്തേക്ക് കയറിയതും മഞ്ജുസ് വാതിൽ അടച്ചു ലോക് ചെയ്തു . "പിള്ളേരൊക്കെ ഉറങ്ങിയോടി ?" ഞാൻ അവൾ വാതിൽ അടക്കുന്നതിനിടെ പയ്യെ തിരക്കി . "അആഹ് ..പെണ്ണ് കൊറച്ചു മുൻപേ ഉറങ്ങിയതേ

💬 Comments

View all comments