Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
ഉള്ളു .."
മഞ്ജുസ് അതിനു മറുപടി നൽകികൊണ്ട് എന്റെ നേരെ തിരിഞ്ഞു .
"ഹ്മ്മ്..."
ഞാൻ പയ്യെ മൂളി .
"നീ കഴിച്ചിട്ടാണോ വന്നേ ? അല്ലെങ്കിൽ ഞാൻ വല്ലോം ഉണ്ടാക്കി തരാം "
മഞ്ജുസ് എന്നെ നോക്കി പറഞ്ഞുകൊണ്ട് മുടിയിഴകൾ പിന്നിൽ കെട്ടിവെച്ചു .
"കഴിച്ചു ...ചുമ്മാ നിന്നെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി "
ഞാൻ അതിനു ചിരിയോടെ മറുപടി നൽകി .
"ആഹ്..നല്ല കുട്ടി ..."
അവൾ അത് കേട്ട് ആ പാൽപ്പല്ലുകൾ കാണിച്ചു പുഞ്ചിരി തൂകി .
"എന്ന നടക്ക്..പോവാം .."
ഞാൻ പെട്ടെന്ന് അവളെ ചേർത്തുപിടിച്ചുകൊണ്ട് പയ്യെ പറഞ്ഞു .അതോടെ ഹാളിലെ ലൈറ്റ് അണച്ചുകൊണ്ട് ഞങ്ങൾ സ്റ്റെപ്പുകൾ കയറി . മുകൾ നിലയിലെ വെളിച്ചം താഴേക്ക് കിട്ടുന്നതിനാൽ ആ കയറ്റം ബുദ്ധിമുട്ടായിരുന്നില്ല .
"ഹ്ഹ്മ്മ്മ് ...വിട്ടു നടക്കെടാ..വിയർപ്പ് മണക്കുന്നുണ്ട് .."
ഞാൻ അവളെ കൂടുതൽ ചേർത്തുപിടിച്ചതോടെ മഞ്ജുസ് മുഖം ചുളിച്ചു ."ഓഹ്..പിന്നെ ..."
ഞാൻ ആ വാദം തള്ളിക്കളഞ്ഞു മുഖം വക്രിച്ചു ഇടിച്ചു .
"സീരിയസ്‌ലി മാൻ..ആദ്യം പോയി ഫ്രഷ് ആവ് "
മഞ്ജുസ് എന്റെ ഭാവം കണ്ടു ഗൗരവത്തിൽ പറഞ്ഞു .
"ഓഹ്..ആയിക്കോളാം ..ആദ്യം റൂമിലൊന്നു എത്തട്ടെടി. "
ഞാൻ അവളെ നോക്കി പല്ലിറുമ്മി .
റൂമിലെത്തിയ ഉടനെ മഞ്ജുസ് പറഞ്ഞപോലെ ഞാൻ ഫ്രഷ് ആകാൻ വേണ്ടി ബാത്റൂമിലേക്ക് കയറി . പിന്നെ കുളിച്ചു കുട്ടപ്പനായി ശേഷമാണ് തിരിച്ചു എത്തിയത് . അപ്പോഴാണ് തൊട്ടിലിൽ മയങ്ങി കിടന്ന എന്റെ ട്രോഫികളെ ഞാൻ ശരിക്കൊന്നു ശ്രദ്ധിക്കുന്നത് .ഒരു മുണ്ട് എടുത്തുടുത്ത ശേഷം
💬 Comments
View all comments