0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K
നമുക്ക് നോക്കാം എന്ന് ഞാനും വാക്കു കൊടുത്തു . അതിനിടയിൽ പറയാതെ പോയ ഒരു പ്രേമത്തിന്റെ സ്പാർക്കും ഞങ്ങൾക്കിടയിൽ വിങ്ങലായി അവശേഷിച്ചിരുന്നു ! അങ്ങനെയാണ് മഞ്ജുസിന്റെ അച്ഛനുമായി സംസാരിച്ചു ഞങ്ങളുടെ സ്വന്തം ബിസിനെസ്സിൽ നിന്ന് കൊറച്ചു പണം റോൾ ചെയ്തു റോസമ്മയുടെ ഗാര്മെന്റ്സ് ബിസിനസിലേക്ക് ഇൻവെസ്റ്റ് ചെയ്തത് ! അവള് ഒറ്റ ഒരുത്തിയുടെ വാക്കും വിശ്വസിച്ചാണ് ഞാൻ അതിനൊക്കെ ഇറങ്ങി പുറപ്പെട്ടത് . എന്തായാലും അത് പച്ചപിടിച്ചതോടെ പകുതി ആശ്വാസമായി . മഞ്ജുസ് പ്രെഗ്നന്റ് ആയി ഒരു മാസം ഒക്കെ ആകുമ്പോഴാണ് ഞങ്ങളുടെ സംരംഭത്തിന്റെ ലോഞ്ച് നടക്കുന്നത് .അതുവരെ ആ വിഷയം മഞ്ജുവിൽ നിന്ന് ഞാനും അവളുടെ അച്ഛനും മറച്ചുപിടിച്ചിട്ടുണ്ട് . എന്നാലും ഇടക്കു ഞാനൊരു സൂചന നൽകിയിരുന്നു . "നീ ഇത് ആരോടാടാ എപ്പോഴും സംസാരിക്കുന്നെ ?" എന്ന് മഞ്ജുസ് എന്നോട് വന്നു പലപോഴും ചോദിച്ചിട്ടുണ്ട് . "റോസമ്മ ..."
എന്ന് ഞാൻ കണ്ണിറുക്കി പറയുന്നതോടെ മഞ്ജുസ് ഒന്നും മിണ്ടാതെ സ്ഥലം വിടും . അവളെ ദേഷ്യം പിടിപ്പിക്കാൻ അല്ലെങ്കിൽ കൂടി ആ പേര് കേൾക്കുമ്പോൾ മഞ്ജുസിനു വിഷമം വരും . അന്നത്തെ അപകടത്തിന് ശേഷം കുറച്ചു കാലം അതങ്ങനെ ആയിരുന്നു . ആദ്യമൊക്കെ ഞാൻ അത് എന്ജോയ് ചെയ്തിരുന്നെങ്കിലും പിന്നെ പിന്നെ എനിക്കത് എന്തോ അത്ര സുഖം ആയിട്ട് തോന്നിയില്ല.റോസമ്മയോടാണ് ഞാൻ സംസാരിക്കുന്നത് എന്ന് പറഞ്ഞാൽ മഞ്ജുസ് എതിർ സ്വരങ്ങൾ പറയാതെ മിണ്ടാതെ പോകും . പിന്നെ റൂമിൽ ചെന്ന് കേറിയാലും അതേക്കുറിച്ചു അവളൊന്നും മിണ്ടില്ല . അഥവാ എന്തേലും ചോദിച്ചാൽ അത് അവളുടെ

💬 Comments

View all comments