0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.8K
സംശയം ആണെന്ന് ഞാൻ തെറ്റിദ്ധരിച്ചാലോ എന്നുള്ള ഭയവും കക്ഷിക്കുണ്ട് . അതങ്ങനെ വിട്ടാൽ ശരിയാകില്ല എന്ന് കരുതി ഞാൻ തന്നെ അവളോട് ആ വിഷയം സംസാരിക്കുകയും ചെയ്തിട്ടുണ്ട് . പതിവുപോലെ അന്നത്തെ ദിവസവും ബിസിനസ്സിന്റെ കാര്യങ്ങൾ സംസാരിച്ചു സ്വല്പം വൈകിയാണ് ഞാൻ കിടക്കാനായി റൂമിലെത്തിയത് . മഞ്ജു ആ സമയത്തു ഉണർന്നു തന്നെ കിടപ്പുണ്ടായിരുന്നു . കൈകൾ മാറിൽ പിണച്ചുകെട്ടി മുകളിൽ തിരിയുന്ന ഫാനും നോക്കിയായിരുന്നു കക്ഷിയുടെ കിടത്തം . "ഉറങ്ങിയില്ലെടീ ?" അവളുടെ കിടത്തം നോക്കി ഞാൻ പുരികങ്ങൾ ഇളക്കി . "നീ വരട്ടെ എന്നുവെച്ചു ..." എന്നെ നോക്കികൊണ്ട് അവൾ പയ്യെ പറഞ്ഞു . "ആഹ്...നല്ല കാര്യം ...സ്നേഹമുള്ള പെണ്ണുങ്ങള് അങ്ങനെയാ ..." ഞാൻ കളിയായി പറഞ്ഞു ബെഡിലേക്കു കയറി .അതിനു പ്രേത്യകിച്ചു മറുപടി ഒന്നും നൽകാതെ അവൾ മൂളുക മാത്രം ചെയ്തു . "റോസമ്മ ആയിരുന്നു വിളിച്ചത് ..." ഒന്നും മിണ്ടാതെ കിടക്കുന്ന മഞ്ജുവിനെ നോക്കി ഞാൻ പറഞ്ഞു . "ഹ്മ്മ്..." അതിനു അവൾ പയ്യെ മൂളി . "എന്ത് കൂ ...എന്തിനാ വിളിച്ചെന്നു നിനക്കു അറിയണ്ടേ ?" ഞാൻ അവളെ സംശയത്തോടെ നോക്കി . "വേണ്ട കവി ..ഞാൻ ഇനി ആ കാര്യത്തില് ഒന്നും പറയുന്നില്ല ..ഒരിക്കൽ പറഞ്ഞിട്ട് അനുഭവിച്ചതാ .." മഞ്ജുസ് ചെറിയ സങ്കടത്തോടെ തന്നെ പറഞ്ഞു . "അനുഭവിച്ചതൊക്കെ ഞാൻ അല്ലെ ..നിനക്കെന്തായിരുന്നു കേട് ?" ഞാൻ അവളുടെ അടുത്തേക്ക് കിടന്നുകൊണ്ട് ചിണുങ്ങി . "ഒന്ന് പോ കവി...എനിക്കതു കേൾക്കണ്ട .."
മഞ്ജുസ് ഓർക്കാൻ ഇഷ്ടമില്ലാത്ത പോലെ മുഖം

💬 Comments

View all comments