0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K
സ്വല്പം വെയ്റ്റ് ഇട്ടു . "ആഹ്...ഒന്ന് തീരുമാനിച്ചു നോക്കട്ടെ ..നടക്കുമോന്നു അറിയണമല്ലോ " അവളും അതെ രീതിക്കു റിപ്ലൈ നൽകി എന്നെ നോക്കി . "ഓഹോ...." ഞാൻ അവളെ നോക്കി കണ്ണുരുട്ടി .
"ചുമ്മാ പേടിപ്പിക്കല്ലേ...ഇതൊക്കെ ഞാൻ കൊറേ കണ്ടിട്ടുള്ളതാ.." എന്റെ കപട ദേഷ്യം കണ്ടു മഞ്ജുസ് പുച്ഛമിട്ടു . "നീ കണ്ടിട്ടേ ഉള്ളു ..കൊണ്ടിട്ടില്ലല്ലോ.." ഞാൻ എന്റെ കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ട് അവളെ നോക്കി . "ഹ്മ്മ്..കൊള്ളിക്കാൻ ഇങ്ങു വാ ..നീ വിവരം അറിയും .." മഞ്ജുസ് എന്നത്തേയും പോലെ വെല്ലുവിളി ഉയർത്തി . "എടി എടി ..പതുക്കെ ..ഇവിടിപ്പോ ഞാനും നീയും മാത്രേ ഉള്ളു ..പതുക്കെ പറഞ്ഞാലും എനിക്ക് കേൾക്കാം " അവളുടെ സ്വരം ഉയർന്നതോടെ ഞാൻ സ്വല്പം ഗൗരവം കാണിച്ചുകൊണ്ട് പറഞ്ഞു . "ഓഹ്..." അതിനു പുച്ഛത്തോടെ മൂളികൊണ്ട് അവൾ മുഖം വെട്ടിച്ചു . കക്ഷി സ്വല്പം ദേഷ്യത്തിലാണെന്നു മനസിലായതോടെ ഞാൻ പെട്ടെന്ന് അവളുടെ മടിയിലേക്ക് തലവെച്ചുകൊണ്ട് മലർന്നു കിടന്നു . അത്രയെളുപ്പം അത് പ്രതീക്ഷിക്കാത്തതുകൊണ്ട് അവൾക്ക് ഒഴിഞ്ഞു മാറാനും കഴിഞ്ഞില്ല . "എന്റെ മടിയിൽ ഒന്നും കിടക്കണ്ട..എണീക്കേട.." ഞാൻ അവളുടെ മടിയിൽ കിടന്നതും മഞ്ജുസ് എന്റെ തലക്കിട്ടു തട്ടികൊണ്ട് ദേഷ്യപ്പെട്ടു . "ഹൌ ...എന്താപ്പോ ഇത് .." ഞാൻ അവളുടെ ദേഷ്യം കണ്ടു മുഖത്ത് പുച്ഛം വാരിവിതറി . പിന്നെ അവളുടെ കൈകൾ ബലമായി പിടിച്ചു വെച്ചു. "നിന്റെ കയ്യിന്റെ സോഫ്റ്റ്നസ് ഒകെ കുറഞ്ഞല്ലോ മിസ്സെ.." ഞാൻ അവളുടെ കൈത്തലം പിടിച്ചെടുത്തുണ്ട് ചിണുങ്ങി . "നീ വിഷയം മാറ്റണ്ട .." എന്റെ കൊഞ്ചല്

💬 Comments

View all comments