0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K
കണ്ടു മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു . "ശോ..എന്തൊരു കഷ്ടം ആണിത് ..എടി പോവാടീ മഞ്ജുസേ , ഞാൻ ഒന്ന് വെയ്റ്റ് ഇട്ടതല്ലേ .നിന്റെ വീട്ടിലോട്ടു പോണ്ട എന്ന് ഞാൻ എന്നേലും പറഞ്ഞിട്ടുണ്ടോ ? പിന്നെ എന്തിനാ ഈ ചോദിക്കാൻ നിക്കുന്നേ?" ഞാൻ അവളുടെ ദേഷ്യം കണ്ടു സംശയത്തോടെ തിരക്കി. അതോടെ അവളുടെ മുഖത്ത് സന്തോഷം വിരിഞ്ഞു പൂത്തു തളിർത്തു കായ്ച്ചു എന്നൊക്കെ പറയാം .. "ന്നാലും പേരിനു നീയെന്റെ ഭർത്താവ് അല്ലെ...അതാ ഞാൻ .." മഞ്ജുസ് ചിണുങ്ങിക്കൊണ്ട് എന്റെ മുടിയിൽ തഴുകി . "ഹൌ .അല്ലെങ്കിൽ ഭർത്താവിനെ വല്യ കാര്യം ആണല്ലോ ..ഒന്ന് പൊയ്‌ക്കെടി .." ഞാൻ അവളെ കളിയാക്കി . പിന്നെ അവളുടെ ഇടതു കൈത്തലം പിടിച്ചു പയ്യെ ചുംബിച്ചു . മഞ്ജുസ് എന്റെ മറുപടി കേട്ട് ചിരിച്ചുകൊണ്ട് തന്നെ അതെല്ലാം നോക്കി ഇരുന്നു . ഒപ്പം വലതു കൈകൊണ്ട് എന്റെ മുടിയിഴകൾക്കിടയിൽ പയ്യെ വിരലോടിക്കുകയും ചെയ്തു . "ശരിയ്ക്കും അമ്മ വിളിച്ചോ ? അതോ നിന്റെ നമ്പർ ആണോ ?" ഞാൻ ഒരു സംശയം പോലെ ചോദിച്ചു .
"വിളിച്ചൂടാ ..ഞാൻ എന്തിനാ നുണ പറയുന്നേ .." എന്റെ തലമുടിയിൽ തഴുകികൊണ്ട് മഞ്ജുസ് ചിണുങ്ങി . "ഹ്മ്മ്....എന്നാൽ പോയേക്കാം ...ഇനി അതായിട്ട് കുറക്കണ്ട " ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു . "താങ്ക്സ് ..." എന്റെ സമ്മതം അറിഞ്ഞതും മഞ്ജുസ് പയ്യെ പറഞ്ഞു . പിന്നെ എന്റെ ഇരു കവിളിലും അവളുടെ കൈത്തലങ്ങൾ ഉരുമ്മിക്കൊണ്ട് മസാജ് ചെയ്യുന്ന പോലെ കാണിച്ചു . "ഹ്മ്മ്..നല്ല സുഖം

💬 Comments

View all comments