0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K
മഞ്ജുസ് എഴുന്നേറ്റു പോയതും പിള്ളേര് ഉണർന്നതൊന്നും ഞാൻ വ്യക്തമായി ഓർക്കുന്നുപോലുമില്ല . റോസിമോളെ മഞ്ജുസ് എടുത്തുകൊണ്ടുപോകുന്ന നേരത്തു പെണ്ണ് എന്നെ കണ്ടു "ചാ ച്ചാ" എന്ന് കൈകൊട്ടി ചിരിക്കുന്നത് അവ്യക്തമായി ഓർമയിലുണ്ട് .എന്നാൽ നല്ല ഉറക്കം പിടിച്ച നേരമായതുകൊണ്ട് ഞാൻ റോസിമോളെ പോലും മൈൻഡ് ചെയ്തില്ല . അതൊക്കെ ഓർത്തുകൊണ്ടാണ് ഞാൻ താഴേക്കിറങ്ങിയത് . അവധി ദിവസം ആയതുകൊണ്ട് അഞ്ജു ഹാളിലെ സോഫയിൽ ഇരുന്നു ടി.വി കാണുന്നുണ്ട് . എന്റെ പുത്രനെ മടിയിൽ വെച്ചുകൊണ്ടാണ് അവളുടെ ഇരിപ്പ് . ആദി കുറുമ്പൊന്നും കാണിക്കാതെ അടങ്ങി ഒതുങ്ങി ഇരിക്കുന്നുമുണ്ട് . എന്നെ കണ്ടിട്ടും ചെക്കന് വല്യ മൈൻഡ് ഒന്നുമില്ല . "ഡാ ചെക്കാ..നിന്റെ അച്ഛൻ അതാ .." ഞാൻ സ്റ്റെപ്പുകൾ ഇറങ്ങി വരുന്നത് കണ്ട അഞ്ജു ആദിയെ എന്റെ നേരെ പിടിച്ചുകൊണ്ട് പറഞ്ഞു . "ഇന്നലെ എപ്പോ എത്തി ?" അതോടൊപ്പം അവളെന്നോട് അന്വേഷണം തിരക്കി . "നട്ടപാതിരാ ആയെടി ..." ഞാൻ അതിനു ചിരിയോടെ മറുപടി നൽകികൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു . "അച്ഛൻ എന്തിയെടി ?" ഞാൻ അഞ്ജുവിന്റെ അടുത്തേക്ക് സോഫയിലേക്കിരുന്നുകൊണ്ട് ചോദിച്ചു . "കടയിൽ പോയതാ ..എന്തോ വാങ്ങാൻ ഉണ്ടെന്നു പറഞ്ഞു . റോസ് മോളും കൂടെ പോയിട്ടുണ്ട് "
അഞ്ജു ചിരിയോടെ പറഞ്ഞു ."ആഹാ ..മൂപ്പര് പിള്ളേരുമായിട്ട് സെറ്റായല്ലേ ?" ഞാൻ സംശയത്തോടെ ചോദിച്ചു . "ആഹ്..ഏറെക്കുറെ ..പക്ഷെ ഇവനും ഇപ്പോഴും കൊറച്ചു ബലം പിടുത്തം ഉണ്ട് " ആദിയുടെ തലയിൽ തഴുകികൊണ്ട് അഞ്ജു ചിരിച്ചു . "സ്വാഭാവികം .." ഞാൻ ചിരിയോടെ

💬 Comments

View all comments