0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K
പറഞ്ഞു ചെക്കന്റെ നേരെ കൈനീട്ടി . "ഡാ വാടാ ...അച്ഛന്റെ പൊന്നല്ലെ ...." ഞാൻ അവനെ നോക്കി കൊഞ്ചി .ഒന്ന് ബലം പിടിച്ചെങ്കിലും അഞ്ജു അവനെ എന്റെ അടുത്തേക്ക് നീക്കിയപ്പോൾ ചെക്കൻ എന്റെ കൈകളിലേക്ക് ചാടി . "അമ്പോ ...അങ്ങനെ മൊതലിനെ ഒന്ന് കയ്യിൽ കിട്ടി..." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ആദികുട്ടനെ കോരിയെടുത്തു . പിന്നെ ചെറുക്കന്റെ നുണക്കുഴി കവിളിൽ പയ്യെ ചുംബിച്ചു . "ചാച്ചന്റെ ചക്കരകുട്ടന് ചെറിയ ക്ഷീണം ഉണ്ടല്ലോ " ഞാൻ അവന്റെ കഴുത്തിൽ മുഖം ഉരുമ്മിക്കൊണ്ട് ചിരിച്ചു . എന്റെ കുറ്റിത്താടി അവന്റെ കഴുത്തിൽ ഇക്കിളിപ്പെടുത്തുന്ന ഫീലിൽ അവനും ചിണുങ്ങി ചിരിച്ചു . "ഹി ഹി ഹി..." അവന്റെ ചിരി ആ നിശബ്ദതയിൽ മുഴങ്ങി കേട്ടു. അഞ്ജു അതെല്ലാം നോക്കി കണ്ടു എന്റെ അടുത്തിരുന്നു . ആ സമയത്തു മഞ്ജുസും എന്റെ അമ്മയും കൂടി ഹാളിലേക്കെത്തി . ചെറുക്കന്റെ ശബ്ദവും എന്റെ സംസാരവുമൊക്കെ കേട്ടുകൊണ്ടാണ് അവരുടെ ആഗമനം ! "'അ..മ്മാ .." മഞ്ജുവിനെ കണ്ടതും ചെറുക്കൻ അങ്ങോട്ടേക്ക് കൈചൂണ്ടി എന്നെ നോക്കി . "അവന്റെ ഒരു അമ്മ ...." ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു പല്ലിറുമ്മി . "ദേ അത് കരയും ട്ടോ കണ്ണേട്ടാ..." എന്റെ ഭാവം കണ്ടു അഞ്ജു ചിരിച്ചു. "ഡാ നിനക്കൊന്നും കഴിക്കണ്ടേ? നേരം കൊറേ ആയി . ഒറ്റപ്പാലത്തേക്ക് പോകാനുള്ളതല്ലേ ?" മഞ്ജുവിന്റെ വീട്ടിലേക്ക് പോകുന്ന കാര്യം ഓർത്തുകൊണ്ട് അമ്മച്ചി തിരക്കി . അതോടെ മഞ്ജുസ് എല്ലാം അമ്മയോട് അവതരിപ്പിച്ചു കാണുമെന്നു ഞാൻ ഊഹിച്ചു . "ആഹ്...പോണം ...ഇല്ലെങ്കിൽ ഇന്നിവിടെ

💬 Comments

View all comments