Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
അടക്കുന്നുണ്ട് .
"അതൊക്കെ ഞങ്ങള് നോക്കിക്കോളാം ..അല്ലേടാ അപ്പൂസേ..."
അതൊന്നും ഒരു വിഷയമല്ല എന്നമട്ടിൽ പറഞ്ഞുകൊണ്ട് മഞ്ജുസ് എന്റെ മടിയിൽ നിന്നും അവനെ കുനിഞ്ഞെടുത്തു . ചെറുക്കനും അതിലേറെ ആവേശത്തോടെ അവളുടെ കൈകളിലേക്ക് ചാടി .അതോടെ അവനെയും എടുത്തു മഞ്ജുസ് ഞങ്ങളുടെ മുൻപിൽ ഞെളിഞ്ഞു നിന്നു . ആദി ചുംബനങ്ങളായി അവന്റെ സ്നേഹം മഞ്ജുവിന്റെ കവിളിൽ പതിച്ചുകൊണ്ട് പ്രകടിപ്പിക്കുന്നുണ്ട് .
"അമ്മേടെ മുത്തിന് പാലുവേണോ .."
മഞ്ജുസ് അർഥം വെച്ചുതന്നെ ചെറുക്കനോട് തിരക്കി . പക്ഷെ നോട്ടം എന്റെ നേരെ ആയിരുന്നു . അതിന്റെ ഗുട്ടൻസ് അറിയാവുന്നതുകൊണ്ട് ഞാൻ ഒന്ന് ചൂളിപ്പോയി . അഞ്ജു അടുത്തുള്ളതുകൊണ്ട് ഒന്നും അങ്ങോട്ട് പറയാനും പറ്റില്ല .
"നീ അതിനെ കൊഞ്ചിച്ചോണ്ട് നിൽക്കാതെ പോയി ഡ്രസ്സ് മാറ്റെടി ടീച്ചറെ ..പോണ്ടേ ?"
ഞാൻ പെട്ടെന്ന് വിഷയം മാറ്റി അവളെ നോക്കി .
"ആഹ് ...മാറ്റം ...നീ ആദ്യം ഫുഡ് കഴിക്ക്"
മഞ്ജുസ് ചെറുക്കനെ കൊഞ്ചിച്ചുകൊണ്ട് തന്നെ പറഞ്ഞു .
"ഇന്ന് നീയാണോ കുക്കിങ്?"
ഞാൻ സംശയത്തോടെ ചോദിച്ചു .
"എവിടന്നു ...ന്റെ എടത്തിയമ്മക്ക് അടുക്കള അലർജി ആയിട്ടുണ്ട് .."
ആ ചോദ്യത്തിന് അഞ്ജു ആണ് മറുപടി പറഞ്ഞത് . അത് കേട്ടതും മഞ്ജുസ് അവളെയൊന്നു നോക്കി ദഹിപ്പിച്ചു .
"പറയുന്ന ആളെ പിന്നെ പെറ്റിട്ടതു അടുക്കളയിൽ ആണല്ലോ ..അതോർക്കുമ്പോഴാ ..ഹ്മ്മ് "
മഞ്ജുസും വിട്ടില്ല. അഞ്ജുവിനെ ശരിക്കൊന്നു താങ്ങി ! എനിക്കതെല്ലാം കേട്ടു ചെറിയ രീതിക്ക് ചിരിയും വരുന്നുണ്ട് .
"ഹോ...ഈ സാധനത്തിന്റ നാക്ക് ..."
മഞ്ജുസിന്റെ മറുപടി കേട്ടു അഞ്ജു
💬 Comments
View all comments