Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
മുഖം വെട്ടിച്ചു .
"ന്തായാലും നിന്റെ അത്ര ഒന്നും ഇല്ലെടി ..പിന്നെ നിങ്ങളുടെ ഇടയില് ജീവിച്ചു പോണ്ടേ "
മഞ്ജുസ് ചിരിയോടെ പറഞ്ഞു എന്റെ അടുത്തേക്കായി ഇരുന്നു .
"അയ്യോടി അത് കൊള്ളാല്ലോ ..ഞങ്ങളാരേലും ക്ഷണിച്ചോ ഇങ്ങോട്ട് ? സ്വയം വലിഞ്ഞുകയറി വന്നതല്ലേ "
സോഫയിലേക്കിരുന്ന മഞ്ജുവിനോടായി അഞ്ജു തട്ടിവിട്ടു . പക്ഷെ ടി.വി സ്ക്രീനിലേക്ക് നോക്കി സ്വല്പം പുച്ഛത്തോടെയാണ് അവളതു പറഞ്ഞത് .
അതുകേട്ടതും മഞ്ജുസ് എന്നെയൊന്നു കടുപ്പിച്ചു നോക്കി ."നിന്റെ പെങ്ങളെ അടക്കി നിർത്തിക്കോ " എന്നൊരു ധ്വനി ആ നോട്ടത്തിലുണ്ട് .
"എന്നെ നോക്കീട്ട് കാര്യമില്ല ..."
അവളുടെ നോട്ടം കണ്ടു ഞാൻ ചിരിച്ചു .
"പിന്നെ ..അവള് പറഞ്ഞത് കേട്ടില്ലേ .."
അഞ്ജുവിനെ നോക്കികൊണ്ട് മഞ്ജുസ് പല്ലിറുമ്മി .
"പറഞ്ഞത് സത്യമല്ലേ ...ആരേലും നിർബന്ധിച്ചോ ഇവിടേക്ക് വരാൻ? കണ്ണേട്ടന് ഒരബദ്ധം പറ്റിയതാണെന്ന് പിന്നീടല്ലേ മനസിലായത് "
അഞ്ജു അർഥം വെച്ച് തന്നെ പറഞ്ഞു ചിരിച്ചു .
"കവി...."
അഞ്ജുവിനോടുള്ള ദേഷ്യം പല്ലിറുമ്മിക്കൊണ്ട് മഞ്ജുസ് എന്റെ ദേഹത്ത് തീർത്തു . ഷോർട്സ് ഇട്ടു സോഫയിൽ ഇരുന്ന എന്റെ തുടയിൽ ശരിക്കൊന്നു നുള്ളികൊണ്ട് മഞ്ജുസ് കണ്ണുരുട്ടി .
"അആഹ്...എടി ....പൂ ..."
അവൾ നുള്ളിയ വേദനയിൽ ഞാൻ പരിസരം മറന്നു എന്തോ പറയാൻ വന്നെങ്കിലും അമ്മച്ചി ആ നേരത്തു തിരിച്ചെത്തിയതുകൊണ്ട് മുഴുവനായിട്ടങ്ങു വിഴുങ്ങി .
"നാണമില്ലല്ലോ ഇതിനെ ഇങ്ങനെ സഹിക്കാൻ ഹി ഹി "
വേദന എടുത്തു ദേഷ്യപ്പെട്ടിരിക്കുന്ന എന്നെ നോക്കി അഞ്ജു ചിരിച്ചു .
"നീ കൂടുതൽ ഇളിക്കണ്ട പെണ്ണെ .."
ഞാൻ
💬 Comments
View all comments