0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K
അവളുടെ കയ്യിൽ പിച്ചി വലിച്ചുകൊണ്ട് എന്റെ ദേഷ്യം അവളുടെ മീതെ തീർത്തു . "അആഹ്....ഡാ തെണ്ടി ....ഹ്ഹ്ഹ് " എന്റെ നുളളിൽ പിടഞ്ഞുകൊണ്ട് അഞ്ജു എരിവ് വലിച്ചു . അത് കണ്ടിട്ടെന്നോണം മഞ്ജുസ് ഹാപ്പി ആയി ചിരിക്കുന്നുണ്ട് . "അങ്ങനെ വേണം മോളെ..." മഞ്ജുസ് ആരോടെന്നില്ലാതെ പറഞ്ഞു "കണ്ണാ ..വേണേൽ വന്നു കഴിക്ക്..." ഞങ്ങളുടെ കോപ്രായമൊക്കെ കണ്ടു നിന്ന അമ്മ അതിനിടക് സ്വരം ഉയർത്തി . "ദാ വരണൂ അമ്മാ ..ഇവറ്റകള് സ്വൈര്യം തരണ്ടേ ..." ഞാൻ സോഫയിൽ നിന്നും എഴുനേറ്റുകൊണ്ട് പല്ലിറുമ്മി . പിന്നെ ഡൈനിങ് ടേബിളിനു അടുത്തേക്ക് നടന്നു നീങ്ങി . എനിക്കുള്ള ഭക്ഷണം ഒകെ വിളമ്പിത്തന്ന ശേഷം അമ്മ തിരികെ മടങ്ങി . അമ്മക്ക് ഇനി തുണി അലക്കാനുള്ള പ്രോഗ്രാംസ് ഉണ്ട് ! അമ്മച്ചി രംഗം വിട്ടതോടെ അഞ്ജുവും മഞ്ജുസും പിന്നെയും ഓരോന്ന് പറഞ്ഞു ചൊറി തുടങ്ങി . മഞ്ജുസിന്റെ കയ്യിലിരുന്ന ആദിയെ കൈനീട്ടി വാങ്ങാൻ അഞ്ജു ശ്രമിച്ചതും അവള് സ്വല്പം വെയ്റ്റ് ഇട്ടു . "വാടാ അപ്പൂസേ...മ്മക്ക് റ്റാറ്റാ പോവാം ...നിന്റെ അമ്മ ചീത്തയാ " അഞ്ജു ചിണുങ്ങിക്കൊണ്ട് ചെറുക്കന്റെ നേരെ കൈനീട്ടി . "ഡീ ..പോടീ ..നീ എന്റെ കൊച്ചിനെ തൊടണ്ട .." അഞ്ജുവിന്റെ ഡയലോഗ് കേട്ടതും മഞ്ജു അവളുടെ കൈതട്ടിക്കളഞ്ഞു .അതോടെ അഞ്ജുവും വെച്ചുകെട്ടാൻ തുടങ്ങി . "ആരുടെ കൊച്ചു ?" അഞ്ജു മുഖം വക്രിച്ചുകൊണ്ട് ഒന്നാക്കിയ പോലെ മഞ്ജുസിനെ നോക്കി . "എന്റെ .!! എന്താ സംശയം ഉണ്ടോ ? ഇനി ഉണ്ടെങ്കിലും നീ എന്റെ കുട്ടിയെ

💬 Comments

View all comments