0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K
അതിനു മറുപടി ഒന്നും പറയാൻ നിന്നില്ല. പെട്ടെന്ന് കഴിച്ചു തീർത്തുകൊണ്ട് എഴുനേറ്റു . ആ സമയത്തു വേഷം മാറാൻ വേണ്ടി മഞ്ജു ആദിയേയും എടുത്തു മുകളിലെ റൂമിലേക്ക് പോയി . ഹാളിൽ ഇരുന്നു ടി.വി കാണുന്ന അഞ്ജുവിനെ ശ്രദ്ധിക്കാതെ തന്നെ ഞാൻ ഉമ്മറത്തേക്ക് നടന്നു . ഉമ്മറത്തെ തിണ്ണയിൽ കയറി ഇരുന്നു ന്യൂസ് പേപ്പർ ഒകെ മറിച്ചുനോക്കി . ആ സമയത്താണ് പുറത്തു പോയ അച്ഛൻ റോസിമോളെയും എടുത്തുകൊണ്ട് തിരികെ എത്തിയത് . ഇടം കൈകൊണ്ട് അവളെ എടുത്തുപിടിച്ചു വലതു കയ്യിൽ കടയിൽ നിന്നും വാങ്ങിയ കവറും തൂക്കിപിടിച്ചു അച്ഛൻ ഗേറ്റ് കടന്നു വന്നു . റോസ്‌മോളുടെ കാതിൽ എന്തൊക്കെയോ പറഞ്ഞു കൊഞ്ചിച്ചുകൊണ്ടാണ് വരവ് . പെണ്ണ് അതെല്ലാം കൗതുകത്തോടെ കേട്ട് ചിരിക്കുന്നുണ്ട് . അവളെ ചീത്ത പറഞ്ഞാലും പെണ്ണ് ചിരിച്ചോളും എന്നുള്ളതുകൊണ്ട് അതിൽ വല്യ ത്രില്ല് ഇല്ല ! ഞാൻ അവരുടെ വരവും നോക്കി തിണ്ണയിൽ അങ്ങനെ ഇരുന്നു . അതിനിടക്ക് റോസ് മോള് എന്നെ കണ്ടതോടെ അവളുടെ മുഖം സന്തോഷം കൊണ്ട് തെളിഞ്ഞു . "ചാ ച്ച..." അച്ഛന്റെ തോളിൽ ഇരുന്നു എന്നെ നോക്കി അവൾ കൈകൊട്ടി ചിരിച്ചു . പിന്നെ അച്ഛന് കാണാൻ വേണ്ടി എന്നെ ചൂണ്ടി കാണിച്ചു കൊടുത്തു . "ആഹ്...ഞാൻ കണ്ടടി ..." അച്ഛൻ അതിനു ചിരിയോടെ മറുപടി പറഞ്ഞു . പിന്നെ ഉമ്മറത്തേക് കയറി . അപ്പോഴേക്കും ഞാൻ തിണ്ണയിൽ നിന്നും എഴുനേറ്റു സ്വല്പം ബഹുമാനം കാണിച്ചു . എന്നെ കണ്ടതോടെ പെണ്ണ് ഒച്ചവെച്ചുകൊണ്ട് അച്ഛന്റെ കൈയിൽ നിന്നും

💬 Comments

View all comments