0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K
എന്റെ നേരെ ചാഞ്ഞു . "നീ എപ്പൊഴാടാ എത്തിയെ ?" റോസ് മോളെ എന്റെ കയ്യിലേക്ക് നൽകികൊണ്ട് അച്ഛൻ തിരക്കി . പിന്നെ ഹാളിൽ ഇരുന്ന അഞ്ജുവിനെ പേര് ചൊല്ലി നീട്ടി വിളിച്ചു . "പന്ത്രണ്ടര ഒകെ ആയിക്കാണും അച്ഛാ ..." ഞാൻ പയ്യെ പറഞ്ഞുകൊണ്ട് തിണ്ണയിലേക്ക് വീണ്ടുമിരുന്നു . പിന്നെ റോസ്‌മോളുടെ കവിളിൽ എന്റെ കുറ്റിത്താടി ഉരുമ്മി അവളെ ഇക്കിളിപെടുത്തി . "ഹി ഹി....ചാ..ച്ചാ ഹ്മ്മ് മ്മ്മ് " എന്റെ കയ്യിൽ കിടന്നു ഞെളിപിരി കൊണ്ട് പെണ്ണ് കിടന്നു ചിരിച്ചു . അതെല്ലാം നോക്കി കണ്ടു അച്ഛൻ നിൽക്കെ അഞ്ജു അകത്തുനിന്നും ഉമ്മറത്തേക്കെത്തി . അച്ഛൻ കടയിൽ നിന്നും കൊണ്ട് വന്ന സാധനങ്ങളൊക്കെ അവളെ ഏല്പിച്ചുകൊണ്ട് എന്റെ മുൻപിൽ കിടന്ന കസേരയിലേക്കിരുന്നു . "മോൾടെ വീട്ടിലോട്ടു പോകുവാണെന്നു കേട്ടല്ലോ .." അച്ഛൻ ഷർട്ടിന്റെ മുകളിലെ ബട്ടൻസ് അഴിച്ചുകൊണ്ട് എന്നോടായി തിരക്കി . റോസിമോളെ കൊഞ്ചിച്ചിരുന്ന ഞാൻ അച്ഛന്റെ ചോദ്യം കേട്ടതും അവളെ മടിയിലേക്കിരുത്തി . "ആഹ്...ഇപ്പൊ കുറച്ചായി പോയിട്ട് . അവിടത്തെ അച്ഛനും അമ്മക്കുമൊക്കെ കുട്ടികളെ കാണണം എന്നൊക്കെ പറഞ്ഞപ്പോ..." ഞാൻ പയ്യെ പറഞ്ഞു നിർത്തി . "ഹ്മ്മ്...അതൊക്കെ വേണ്ടത് തന്നെയാ .."
അച്ഛനും ഗൗരവത്തിൽ പറഞ്ഞു ."പിന്നെ..അച്ഛൻ വന്നിട്ട് അങ്ങോരെ വിളിച്ചാരുന്നോ ?" ഞാൻ റോസ്‌മോളുടെ കൈകൾ കൂട്ടിപിടിച്ചുകൊണ്ട് തിരക്കി . "ഏതു അങ്ങേര് ?" പുള്ളി എന്നെ സംശയത്തോടെ നോക്കി . "ടീച്ചറുടെ അച്ഛനെ ...." ഞാൻ സ്വല്പം ജാള്യതയോടെ പറഞ്ഞു . "ഓഹ്...അത്....[ പുള്ളി ഒന്ന് ചിരിച്ചു ] . അതൊക്കെ

💬 Comments

View all comments