0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K
അവനെ വന്നെടുത്തു . "അപ്പൂസ് പോവാ ..." അവന്റെ കവിളിൽ പയ്യെ ചുംബിച്ചുകൊണ്ട് അവൾ ചിണുങ്ങി . അതിനു മറുപടി എന്നോണം ആദി ഒന്ന് പുഞ്ചിരിച്ചുകൊണ്ട് അവളുടെ മുഖത്ത് പയ്യെ കൈത്തലം അമർത്തി . "നീ എങ്ങനെയാ ഇവനെ മെരുക്കിയേ?" അഞ്ജുവും ആദിയും തമ്മിലുള്ള ബോണ്ടിങ് ഓർത്തു ഞാൻ കൗതുകത്തോടെ തിരക്കി . "എന്തോന്ന് മെരുക്കല്..ഇവനെ ചേച്ചി എടുത്തു നടന്നതിലും കൂടുതൽ സമയം ഞാനാ എടുത്തു നടന്നിട്ടുള്ളത് , അതിന്റെ സ്നേഹം ഇല്ലാണ്ടിരിക്കോ..അല്ലേടാ മുത്തേ ..." അവനെ കയ്യിലിട്ടു കുലുക്കികൊണ്ട് അഞ്ജു ചിരിച്ചു . അവനെയും എടുത്തുകൊണ്ട് അഞ്ജുവും ഞാനും ഉമ്മറത്തേക്ക് നടന്നു . പിന്നെ അച്ഛനോട് ഒന്നുടെ യാത്ര പറഞ്ഞു . അപ്പോഴേക്കും അമ്മയും ഉമ്മറത്തേക്കെത്തി . നോക്കിയും കണ്ടുമൊക്കെ പൊയ്ക്കോണം എന്ന സ്ഥിരം ഉപദേശവും വിളമ്പികൊണ്ട് അമ്മച്ചി അച്ഛനരികിൽ ചുമരും ചാരിനിന്നു . അതോടെ അഞ്ജുവും ഞാനും കൂടി മുറ്റത്തേക്കിറങ്ങി . കാറിനടുത്തു ചാരി നിന്നുകൊണ്ട് ഞങ്ങ മുഖാമുഖം നോക്കി . "ഭദ്രകാളി ചൂടിലാണോ ?" ആദിയുടെ കവിളിൽ പയ്യെ മുത്തികൊണ്ട് അവളെന്നെ നോക്കി . "ഏയ് ...വല്യ കൊഴപ്പം ഒന്നുമില്ല .." ഞാൻ ചിരിയോടെ പറഞ്ഞു . "ഹ്മ്മ് .." അഞ്ജു അതുകേട്ടു അമർത്തിയൊന്നു മൂളി . അപ്പോഴേക്കും ഇടതു കയ്യിൽ റോസിമോളെ എടുത്തു വലതുകൈയ്യിൽ ക്യാരി ബാഗും തൂക്കിപിടിച്ചുകൊണ്ട് മഞ്ജു ഉമ്മറത്തേക്കെത്തി . "അപ്പൊ അച്ഛാ ..അമ്മെ ..പോയിട്ട് വരാട്ടോ..."
രണ്ടുപേരെയും നോക്കി ചിരിച്ചു യാത്ര പറഞ്ഞുകൊണ്ട് മഞ്ജു സ്റ്റെപ്പിൽ കിടന്ന ചപ്പൽസ് ഇട്ടു . ഇറങ്ങാൻ നേരം എന്റെ അമ്മച്ചി

💬 Comments

View all comments