0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 3K
റോസ്‌മോളുടെ കവിളിലൊരു ഉമ്മയും കൊടുത്തു ."ചുന്ദരി പെണ്ണായല്ലോ ..." റോസ്‌മോളുടെ കോലം നോക്കി അമ്മച്ചി ചിരിച്ചു . അവരോടൊക്കെ ഒരുവട്ടം കൂടി മുഖം കൊണ്ട് ഗോഷ്ടി കാണിച്ചു യാത്ര ചോദിച്ചു മഞ്ജുസ് ഞങ്ങൾക്ക് നേരെ നടന്നടുത്തു . ആദിയേയും അടുത്തുനിൽക്കുന്ന അഞ്ജുവിന്റെ അരികിലേക്ക് വന്നുകൊണ്ട് മഞ്ജുസ് ഒന്ന് ഇളിച്ചു കാണിച്ചു . "ഡീ ..ഞാൻ പറഞ്ഞതൊന്നും കാര്യമാക്കണ്ട ട്ടോ .." എല്ലാം ചുമ്മാതാണെന്ന ഭാവത്തിൽ മഞ്ജു തട്ടിവിട്ടു . "ഓഹ്..എനിക്കും അതെന്നെയാ പറയാനുള്ളത് .." അഞ്ജു സ്വല്പം വെയ്റ്റ് ഇട്ടുകൊണ്ട് ഗൗരവത്തിൽ പറഞ്ഞു . "ആണോ ..ഞഞ്ഞായി .." ചിരിയോടെ പറഞ്ഞുകൊണ്ട് മഞ്ജുസ് റോസിമോളെ എനിക്ക് നൽകി . അതിനു മുൻപേ അവള് എന്റെ അടുത്തേക്ക് ചാടാൻ വേണ്ടി തിടുക്കം കൂട്ടുന്നുണ്ടായിരുന്നു . റോസിമോളെ ഞാൻ വാങ്ങിയതോടെ മഞ്ജു കാറിന്റെ പിൻവാതിൽ തുറന്നു ബാഗ് സീറ്റിലേക്കിട്ടു . പിന്നെ വീണ്ടും അഞ്ജുവിനു നേരെ തിരിഞ്ഞു . "നീ വരണോ ഞങ്ങളുടെ കൂടെ ?" അഞ്ജുവിന്റെ തോളിൽ തോണ്ടിക്കൊണ്ട് മഞ്ജുസ് പുരികങ്ങൾ ഇളക്കി . "ഞാനൊന്നും ഇല്ല ..നമ്മളിവിടെ നിന്നോളാമെ " അഞ്ജു ഒരു ദീർഘ ശ്വാസം എടുത്തുകൊണ്ട് പറഞ്ഞു . "അതെന്താടീ അങ്ങനെ ? നിനക്കെന്റെ വീട്ടിലൊട്ടൊക്കെ ഇടക്കു വന്നൂടെ ? അച്ഛൻ എപ്പോഴും നിന്റെ കാര്യം പറയാറുണ്ട് " മഞ്ജുസ് സ്വല്പം കാര്യമായി തന്നെ പറഞ്ഞു . "പിന്നെ ആവാം ചേച്ചി ..ഇപ്പൊ നിങ്ങള് ചെല്ല്..വെറുതെ നേരം വൈകിക്കണ്ട " അഞ്ജു അതെല്ലാം പിന്നെ സംസാരിക്കാം എന്ന മട്ടിൽ തിരക്ക് കൂട്ടി . "ഇഷ്ടമല്ലെങ്കിൽ അത്

💬 Comments

View all comments