0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K
കളിയാക്കിയില്ലേ ..അതിലും ഭേദം എന്നെ അങ്ങ് കൊല്ലുന്നതാ " അതിനു ശേഷം എപ്പോഴോ ഞാൻ തമാശക്ക് പറഞ്ഞതോർത്തു അവൾ വീണ്ടും കരച്ചിലിന്റെ വക്കിലെത്തി . അവളുടെ ഉരുണ്ടുകൂടിയ മുഖവും കലങ്ങിയ കണ്ണുകളും നോക്കി ഞാൻ പയ്യെ ചരിച്ചു . അപ്പോഴേക്കും അവളുടെ കണ്ണിൽ നിന്ന് വെള്ളം പൊടിഞ്ഞു തുടങ്ങിയിരുന്നു .. "ശേ ...എന്തോന്നാ മിസ്സെ..ഇത് .." ഞാൻ ചിരിച്ചുകൊണ്ട് അവളുടെ കവിളിൽ പയ്യെ ചുംബിച്ചു . "കരയല്ലെടി പോത്തേ..നീ കരഞ്ഞാൽ എനിക്ക് സഹിക്കുകേലാ..." ഞാൻ ചിണുങ്ങിക്കൊണ്ട് അവളെ കെട്ടിപിടിച്ചു . "വേണ്ട ..എനിക്കൊക്കെ അറിയാം .." മഞ്ജുസ് മുൻവിധിയോടെ തന്നെ പറഞ്ഞു തേങ്ങി . "നിനക്കൊരു മൈരും അറിയില്ല ..ചുമ്മാ ഇപ്പോഴും ഇതെന്നെ പറഞ്ഞുകൊണ്ട് ...ഛെ" ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു അവളെ മുഖം ഉയർത്തി നോക്കി . പിന്നെ അവളുടെ കലങ്ങിയ കണ്ണുകൾ പയ്യെ എന്റെ കൈവിരൽ കൊണ്ട് തുടച്ചു . "ദേ ..നീ അങ്ങനെ എനിക്ക് വേണ്ടി കൂടുതല് ഔദാര്യം ഒന്നും കാണിക്കണ്ട . റോസമ്മ എന്നെ വിളിക്കുന്നതും സംസാരിക്കുന്നതുമൊക്കെ വേറൊരു കാര്യം പറയാനാ ..ഇയാള് അതുകണ്ടു ദെണ്ണിക്കണ്ട" ഞാൻ ചിരിയോടെ പറഞ്ഞു അവളുടെ കവിളിൽ വലതുകൈകൊണ്ട് പയ്യെ കുത്തിപ്പിടിച്ചു . "എന്ത് കാര്യം ?" മഞ്ജുസ് അത്ര നേരത്തെ സങ്കടം മറന്നു പെട്ടെന്ന് ചിരിച്ചു . "അതൊക്കെ ഉണ്ട് ..നീ അറിയാൻ സമയം ആയിട്ടില്ല " ഞാൻ പയ്യെ പറഞ്ഞു അവളുടെ കവിളിൽ തഴുകി . "ഇനിയിപ്പോ അതിനു രാഹുകാലം ഒക്കെ നോക്കണോ ?" എന്റെ മറുപടി തൃപ്തികരമല്ലാത്തതുകൊണ്ട് മഞ്ജുസ് മുരണ്ടു . "ആഹ്

💬 Comments

View all comments