0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 2.9K
വേണം ..ശെടാ ..ഞാൻ ഒന്ന് പറഞ്ഞപ്പോഴേക്കും ചോദ്യം ചെയ്യാനും തുടങ്ങിയല്ലോ "
ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു ചിരിച്ചു . പിന്നെ അവളെയും കെട്ടിപിടിച്ചു ബെഡിൽ കിടന്നുരുണ്ടു . അതിനു ശേഷമായിരുന്നു ഞങ്ങളുടെ മാലിയിലെ ഹണിമൂൺ ദിവസങ്ങളും കോയമ്പത്തൂരിലെ വെക്കേഷനുമൊക്കെ .അതിനും ശേഷമാണ് ബിസിനസ്സിന്റെ ലോഞ്ച് . ആർ ആൻഡ് കെ ഗാര്മെന്റ്സ് എന്ന പേരിൽ ഒരു പ്രൈവറ്റ് എന്റർപ്രൈസ് ആയിട്ടാണ് ആരംഭിച്ചത് . റോസ്‌മേരിയുടെ "ആർ " ഉം കവിന്റെ "കെ" യും സെലക്ട് ചെയ്തുകൊണ്ട് റോസമ്മ തന്നെയാണ് പേരിട്ടത് . എല്ലാ സെറ്റ് ചെയ്ത ശേഷമാണ് മഞ്ജുവിനോട് ഞങ്ങൾ കാര്യം പറയുന്നത് . ആദ്യത്തെ ഇൻവിറ്റേഷൻ കാർഡ് കൊടുക്കുന്നതും എന്റെ പുന്നാര മിസ്സിന് തന്നെയാണ് . "എടി നിനക്കൊരു കൊറിയർ ഉണ്ട് " എന്ന് പറഞ്ഞു കാർഡ് അവളെ ഏൽപ്പിച്ചത് ഞാൻ തന്നെയാണ് . വല്യ താല്പര്യത്തോടെ കവർ പൊട്ടിച്ചു നോക്കിയാ കക്ഷി കാർഡും ബ്രോഷറുമൊക്കെ കണ്ടു എന്നെ ഒന്ന് വിശ്വാസം വരാതെ നോക്കി . പക്ഷെ ഞാൻ പ്രതീക്ഷിച്ച എക്സൈറ്റ്മെന്റ് ഒന്നും കക്ഷിയിൽ കണ്ടില്ല എന്നതാണ് വാസ്തവം ! ഓഫീസിന്റെയും ഷോപിന്റെയും ഫോട്ടോസും ഇന്റീരിയറും ഡീറ്റൈൽസും ഗാര്മെന്റ്സ് ഫാഷനുമെല്ലാം ആ ബ്രോഷറിൽ അടങ്ങിയിരുന്നു . "ഹ്മ്മ്....അപ്പൊ ഇതായിരുന്നു രണ്ടും കൂടി ഒപ്പിച്ചോണ്ടിരുന്നത് ല്ലേ ?" മഞ്ജുസ് പുരികങ്ങൾ ഇളക്കി എന്നെ നോക്കി . "യാ യാ ..എങ്ങനുണ്ട് ? കൊള്ളാവോ ?" ഞാൻ അവളുടെ അഭിപ്രായമറിയാൻ വേണ്ടി പെണ്ണിനെ ചേർത്തുപിടിച്ചു ഇരുന്നു . "ആഹ് ..വല്യ കൊഴപ്പമില്ല എന്ന് പറയാം ..ഇതൊക്കെ വിജയിക്കോ?" അവൾ

💬 Comments

View all comments