Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 13 [Sagar Kottapuram]
മുനവെച്ചുകൊണ്ട് തന്നെ പറഞ്ഞു എന്നെ നോക്കി .
"അത്രേ ഉള്ളു ? ശേ ..ആദ്യത്തെ ഫീഡ്ബാക് തന്നെ നെഗറ്റീവ് ആണല്ലോ "
മഞ്ജുസിന്റെ ഭാവം കണ്ടു ഞാൻ സ്വയം പരിതപിച്ചു .
"ഹി ഹി..പോടാ പൊട്ടാ ..നന്നായിട്ടുണ്ട് . ഞാൻ ചുമ്മാ പറഞ്ഞതാ .."
എന്റെ നിരാശ കണ്ടെന്നോണം മഞ്ജുസ് ആവേശത്തോടെ പറഞ്ഞു . പിന്നെ എന്റെ കവിളിൽ പയ്യെ മുത്തി .
"അതൊക്കെ പോട്ടെ മോനുനു ഇതിനൊക്കെ എവിടുന്നാ പൈസ കിട്ടിയത് ?"
മഞ്ജുസ് എന്നെ സംശയത്തോടെ നോക്കി .
"ലോൺ എടുത്തതാ..എന്തേയ് ?"
ഞാൻ ചെറിയൊരു കള്ളം തട്ടിവിട്ടു അവളെ നോക്കി .
"ഏയ് ഒന്നും ഇല്ല...ചുമ്മാ . അതെന്തായാലും നന്നായി റിസ്ക് ഉണ്ടെങ്കിൽ നീ വർക് ചെയ്തോളും "
മഞ്ജുസ് എന്റെ കൈപിടിച്ച് പ്രോത്സാഹനം നൽകി .
"ഹ്മ്മ് ..നോക്കാം ..റോസമ്മ നിര്ബന്ധിച്ചപ്പോ ഇറങ്ങിയെന്നെ ഉള്ളു മോളെ .."
ഞാൻ അതിലൊന്നും വല്യ ഇന്ററസ്റ്റ് ഇല്ലാത്ത പോലെ പറഞ്ഞു .
"അങ്ങനെ പറഞ്ഞു ഒഴിഞ്ഞു മാറല്ലേ കവി...സ്വല്പമൊക്കെ സിൻസിയർ ആവാം "
മഞ്ജുസ് ഒരുപദേശം പോലെ തട്ടിവിട്ടു .
"ആഹ് ..നമുക്ക് നോക്കാന്നെ..അതൊക്കെ പോട്ടെടി..ഫേമിന്റെ പേരെങ്ങനെ ഉണ്ട് ?"
ഞാൻ ഒരു സംശയം ചോദിക്കുന്ന പോലെ തിരക്കി ."പേര് പോരാ ..തെങ്കാശിപട്ടണത്തിലെ കെ.ഡി കമ്പനി എന്ന് കേൾക്കുന്ന പോലെ ഉണ്ട് .."
മഞ്ജുസ് എനിക്കിട്ടു താങ്ങിക്കൊണ്ട് ചിരിച്ചു .
"പോടീ നാറീ..എന്ത് കോപ്പ് ആയാലും ഇത് ഉദ്ഘാടിക്കുന്നത് നീയാ .."
ഞാൻ അർഥം വെച്ച് തന്നെ പറഞ്ഞു സസ്പെൻസ് പൊട്ടിച്ചു .
"ഏഹ്
💬 Comments
View all comments