Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]
മൂളി . പിന്നെ ലൈറ്റർ എടുത്തുകൊണ്ട് സിഗരറ്റ് കത്തിച്ചു പയ്യെ വലിച്ചു . ഞാനതെല്ലാം സ്വല്പം കൗതുകത്തോടെ നോക്കി ഇരുന്നു . എനിക്കും വലിക്കാനുള്ള ത്വര ഒക്കെ ഉണ്ടെങ്കിലും മഞ്ജുസിനെ പേടിച്ചു ചെയ്യാത്തതാണ് .
"നീ വലിയൊക്കെ ഉണ്ടോ ?"
അച്ഛൻ പുക ഊതിവിട്ടുകൊണ്ട് എന്നെ നോക്കി പുഞ്ചിരിച്ചു .
"ഏയ് ..ഇല്ലച്ഛാ ...മഞ്ജുസിനു അതൊന്നും ഇഷ്ടല്ല ..."
ഞാൻ ചെറു ചിരിയോടെ തട്ടിവിട്ടു .
"ആഹ് ..നന്നായി..."
പുള്ളി അതിനു ഗൗരവത്തിലൊരു മറുപടി നൽകി . പിന്നെ സ്വല്പം ആസ്വദിച്ചുകൊണ്ട് സിഗരറ്റ് വലിച്ചു .
"അച്ഛന് ഇത് നിർത്തിക്കൂടെ ...പ്രായം ആയി വരുവല്ലേ ..."
പുള്ളിയുടെ വലി കണ്ടു ഞാൻ പയ്യെ തട്ടിവിട്ടു .
"ഹാഹ് ..നിർത്തണം ..ആലോചന ഉണ്ട് .."
പുള്ളി അതിനു അനുകൂലമായൊരു മറുപടി നൽകി പയ്യെ ചിരിച്ചു .
"പിന്നെ ..ഞാൻ അന്ന് ചോദിച്ച കാര്യത്തിന് അച്ഛൻ ഒന്നും പറഞ്ഞില്ല .."
ഒരു നിമിഷത്തെ നിശ്ശബ്ദതക്കു ശേഷം ഞാൻ വീണ്ടും സംസാരിച്ചു .
"ഏതു കാര്യം ?"
പുള്ളി എന്നെ ഗൗരവത്തോടെ നോക്കി .
"അല്ല...അച്ഛന് ഇനി ഇവിടെ തന്നെ നിന്നുടെ ? ഇനിയിപ്പോ തിരിച്ചു പോകണ്ട കാര്യം ഉണ്ടോ ?"
ഞാൻ സ്വല്പം ഭയത്തോടെ തന്നെ ചോദിച്ചു തലചൊറിഞ്ഞു .
"ഏയ്.അതൊന്നും ശരി ആവില്ലെടാ ..കൊറച്ചു കഴിഞ്ഞാൽ നീ തന്നെ മാറ്റി പറയും .."
പുള്ളി സ്വല്പം തമാശ കലർത്തി അതിനൊരു മറുപടി നൽകി .
"പിന്നെ ..അല്ലേലും ഞാൻ പറഞ്ഞാൽ അച്ഛന് ഒരു വില ഇല്ലല്ലോ .."
ഞാൻ
💬 Comments
View all comments