Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]
ആരോടെന്നില്ലാതെ പറഞ്ഞു പുറത്തേക്ക് നോക്കി ഇരുന്നു .
"ആഹ് ..ഇല്ലെന്നു വെച്ചോ ...നിനക്കു വേറെ വല്ലോം പറയാൻ ഉണ്ടെങ്കിൽ പറ "
എരിഞ്ഞു തീരാറായ സിഗരറ്റ് പുറത്തേക്ക് തെറിപ്പിച്ചുകൊണ്ട് അച്ഛൻ ചിരിച്ചു .
"വേറെ ഒരു തേങ്ങയും ഇല്ല ..ഞാൻ കിടക്കാൻ പോവാ .."
അച്ഛന്റെ സമീപനം അത്ര പിടിക്കാത്ത ഞാൻ ദേഷ്യപ്പെട്ടുകൊണ്ട് എഴുനേറ്റു . പുള്ളി അതെല്ലാം നോക്കി ചിരിച്ചു അവിടെ തന്നെ ഇരുന്നു .
തിരിച്ചു റൂമിലെത്തുമ്പോൾ മഞ്ജുസ് എന്നെയും കാത്തു ഇരിപ്പുണ്ടായിരുന്നു . പിറ്റേന്ന് തൊട്ട് അവൾക്കും കോളേജിൽ പോണം . അതിനുള്ള ഡ്രസ്സ് ഒകെ അയൺ ചെയ്തു മടക്കി വെക്കുന്ന തിരക്കിലായിരുന്നു കക്ഷി .പിള്ളേരെ ഒകെ അവള് നേരത്തെ തന്നെ ഉറക്കി കിടത്തിയിട്ടുണ്ട് .
ഞാൻ റൂമിൽ കയറിയ ഉടനെ കതകു ചാരി. പിന്നെ മടക്കി കുത്തിയിരുന്ന മുണ്ട് അഴിച്ചിട്ടുകൊണ്ട് ബെഡിനു നേരെ നടന്നു .
"എന്താ സാറേ ഇത്ര ഗൗരവം ?"
എന്റെ മുഖഭാവം ശ്രദ്ധിച്ചു മഞ്ജുസ് പുരികങ്ങൾ ഉയർത്തി . മേശപ്പുറത്തു വസ്ത്രങ്ങൾ എടുത്തു വെക്കുന്ന പണിയിലായിരുന്നു അവള് .
"ഒന്നും ഇല്ല ..നാളെ നേരത്തെ വിളിക്കണേ.."
ഞാൻ പയ്യെ തട്ടിവിട്ടുകൊണ്ട് കട്ടിലിലേക് കയറി ഇരുന്നു . പിന്നെ പുതപ്പെടുത്തു പിടിച്ചു കിടക്കാനുള്ള പരിപാടി നോക്കി .
"നീ വാടോ .."
ഞാൻ ബെഡിലേക്ക് കിടന്നുകൊണ്ട് മഞ്ജുസിനെ കിടക്കാനായി ക്ഷണിച്ചു ."ഇല്ലെടാ ..നീ കിടന്നോ..എനിക്ക് കുറച്ചൂടെ പണി ഉണ്ട് .."
മഞ്ജുസ് എന്നെ നോക്കി പുഞ്ചിരിച്ചു ."നിനക്ക് ശരിക്ക് ഉറങ്ങാനൊക്കെ ടൈം കിട്ടുന്നുണ്ടോ ?"
ഞാൻ അവളെ നോക്കി
💬 Comments
View all comments