0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 10 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.4K
ഒകെ എണീറ്റോ ?" അവളോടൊപ്പം താഴേക്കിറങ്ങുന്നതിനിടെ ഞാൻ സംശയത്തോടെ തിരക്കി . "അച്ഛൻ എണീറ്റിട്ടില്ല ..അമ്മച്ചി അടുക്കളയിൽ ഉണ്ട് .." മഞ്ജുസ് ഗൗരവത്തിൽ തന്നെ പറഞ്ഞു . "ഹ്മ്മ്...." ഞാൻ അതിനു പയ്യെ മൂളി . പിന്നെ താഴേക്ക് ചെന്ന് അമ്മയോട് യാത്ര പറഞ്ഞു . "അമ്മെ ..ഞാൻ പോവാണേ..." അടുക്കള വാതില്ക്കല് ചെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുകൊണ്ട് ഞാൻ പുഞ്ചിരിച്ചു . അമ്മച്ചി അടുപ്പത്തു ചായ തിളപ്പിക്കുന്ന തിരക്കിലാണ് . നേരത്തെ എഴുനേറ്റു കുളിയൊക്കെ കഴിച്ചു അടുക്കളയിൽ കയറുന്നതാണ് അമ്മയുടെ രീതി . നമ്മുടെ പൊണ്ടാട്ടി പിന്നെ അത്രക്കൊന്നും പഴഞ്ചൻ അല്ലാത്തതുകൊണ്ട് കുളി അലർജി ആണ് . "നിൽക്കെടാ..ചായ കുടിച്ചിട്ട് പോകാം.." അമ്മ എന്നെ നോക്കി ഒരുപദേശം പോലെ പറഞ്ഞു . "വേണ്ടമ്മേ ..ചായ കുടിച്ചാൽ എനിക്ക് കക്കൂസിൽ പോകാൻ തോന്നും ..പ്രെശ്നം ആണ് " ഞാൻ അതിനു ചിരിയോടെ മറുപടി നൽകി . "ഹോ..നിന്റെ ഒരു കാര്യം .." എന്റെ മറുപടി കേട്ട് അമ്മച്ചി ചിരിച്ചു . എല്ലാം കണ്ടും കേട്ടും മഞ്ജുസ് എന്റെ അടുത്ത് ഒട്ടിനിൽപ്പുണ്ട് . "അച്ഛനോട് ഒന്ന് പറഞ്ഞേക്കെടാ ...ആള് എണീറ്റിട്ടില്ല " അമ്മ അടുപ്പിൽ ശ്രദ്ധിച്ചുകൊണ്ട് തന്നെ എന്നോടായി പറഞ്ഞു . "ആഹ്.."
ഞാനതിനു പയ്യെ മൂളി . പിന്നെ അമ്മയുടെ റൂമിനടുത്തേക്ക് പോയി . അച്ഛൻ ബെഡിൽ മലർന്നു കിടന്നു സുഖമായി ഉറങ്ങുന്നുണ്ട് ."നല്ല  ഉറക്കം ആണല്ലോ ..വിളിക്കണോ ?" ഞാൻ മഞ്ജുസിനെ ചോദ്യ ഭാവത്തിൽ നോക്കി ."പറയാതെ പോണത് മോശം അല്ലെ ..നീ വിളിക്കെടാ .."

💬 Comments

View all comments