0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
? മാര്യേജ് ഒകെ കഴിഞ്ഞോ ?" പെട്ടെന്ന് വിഷയം മാറ്റിക്കൊണ്ട് മഞ്ജുസ് ഗൗരവം അഭിനയിച്ചു . "ആഹ്...കഴിഞ്ഞു മിസ്സെ ..നിത്യ മാത്രം കെട്ടിയിട്ടില്ല" രേഷ്മ അതിനു ചിരിയോടെ ഒരു മറുപടി നൽകി . "മിസ്സിനെ ഇയാള് എന്താ വിളിക്ക്യാ ? " നിത്യ പെട്ടെന്ന് എന്നെ നോക്കി ചിരിച്ചുകൊണ്ട് മഞ്ജുസിനോടായി തിരക്കി . "അറിഞ്ഞിട്ടിപ്പോ എന്തിനാ ? അവനെന്തേലും വിളിച്ചോട്ടെന്നെ.. " മഞ്ജുസ് ചിരിയോടെ തന്നെ അതിനുള്ള മറുപടി നൽകി . ആ മറുപടിയിൽ ആ പെൺകുട്ടികളും പയ്യെ ചിരിക്കുന്നുണ്ട് . "എന്നാലും പറ മിസ്സെ ..ഒരു കൗതുകം കൊണ്ടാ .." എന്നേക്കാൾ പ്രായകൂടുതൽ ഉള്ള എന്റെ ടീച്ചർ ആയിരുന്ന അവളെ ഞാൻ എന്ത് വിളിക്കും എന്നറിയാനുള്ള ആകാംക്ഷ കൊണ്ട് അവർ പിന്നെയും കുത്തികുത്തി ചോദിച്ചു .ഞാൻ ആ സമയമെല്ലാം ചുമ്മാ നഖവും കടിച്ചു സ്വല്പം ജാള്യതയോടെ അവർക്കു മുൻപിൽ നിന്നു. "ഏയ് അങ്ങനെ ഒന്നും ഇല്യ കുട്ട്യോളെ ..കവിൻ അവനു ഇഷ്ടമുള്ളതൊക്കെ വിളിക്കും " മഞ്ജുസ് സ്വല്പം ഗൗരവത്തിൽ തട്ടിവിട്ടു .
"ഹ്മ്മ്..എന്തായാലും നല്ല സെറ്റപ്പ് ലവ് സ്റ്റോറിയാട്ടോ മിസ്സെ ..ഇങ്ങനെ ഒകെ സിനിമയിലെ കണ്ടിട്ടുള്ളു " നിത്യ ചെറിയൊരു അതിശയോക്തിയോടെ പറഞ്ഞു ചിരിച്ചു . "അതെ അതെ ..നായകൻ മാത്രം ഒന്നും മിണ്ടുന്നില്ല.." അടുത്ത് നിന്ന എന്നെ കളിയാക്കികൊണ്ട് ആ പെൺകുട്ടികൾ ചിരിച്ചു "മിണ്ടാൻ മാത്രം ഒന്നും ഇല്ല ..ഞാൻ എന്റെ കഥ ബുക്ക് ആയിട്ട് ഇറക്കുന്നുണ്ട്..അപ്പൊ വായിച്ചോ " കൂട്ടത്തിൽ എനിക്ക് സ്വല്പം അടുപ്പമുള്ള നിത്യയോടായി പറഞ്ഞു ഞാൻ ദേഷ്യപ്പെട്ടു . "ഹാഹ്

💬 Comments

View all comments