0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.7K
ചൂടാവല്ലേ കവിനെ ..ഞാൻ ചുമ്മാ പറഞ്ഞതാടോ ..ഇതൊക്കെ ഒരു രസം അല്ലെ " നിത്യ എന്നോടായി പറഞ്ഞു ചിരിച്ചു . "അതൊക്കെ പോട്ടെ എല്ലാവരും എത്തിയോ ..?" പെട്ടെന്ന് മഞ്ജുസ് ഇടയിൽ കേറി അവരോടായി തിരക്കി . "ആഹ്..കുറച്ചു പേരൊക്കെ എത്തിയിട്ടുണ്ട്. പിന്നെ ചിലരൊന്നും വരാൻ വഴി ഇല്ല മിസ്സെ . കല്യാണം കഴിഞ്ഞു ചിലരൊക്കെ വേറെ സ്ഥലങ്ങളിലാ.." ആതിര എന്ന കുട്ടി മഞ്ജുവിനോടായി പറഞ്ഞു . "ഹ്മ്മ്...ശരിയാ...." മഞ്ജുസും അത് ശരിവെച്ചു . "എന്ന വാ മിസ്സെ ..എല്ലാരും വൈറ്റ് ചെയ്യാ ..മായാ മിസ്സും അജീഷ് സാറും ഒകെ അകത്തുണ്ട് " രേഷ്മ എന്ന കുട്ടി ഞങ്ങളെ നോക്കികൊണ്ട് ക്ഷണിച്ചു . "ആഹ്..." മഞ്ജുസ് അതിനു പയ്യെ മൂളി. അതോടെ അവര് ഞങ്ങൾക്ക് മുൻപേ നടന്നു . പുറകെ ആയി ഞങ്ങളും . ഞാൻ വന്നതറിഞ്ഞ നമ്മുടെ പഴയ ചങ്ക്‌സ് അപ്പോഴേക്കും വരാന്തയിലേക്കെത്തി . ശ്യാമും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു . "മച്ചാനെ..അളിയാ ...കവി .." എന്നൊക്കെ വിളിച്ചു അവരിൽ പലരും എന്നെ കെട്ടിപിടിച്ചു സന്തോഷം പങ്കുവെച്ചു . കൂട്ടത്തിൽ ശ്യാമും ! "എത്ര കാലം ആയെടെ കണ്ടിട്ട് ..സുഖം അല്ലെ " വിപിൻ എന്ന് പറയുന്ന എന്റെയും ശ്യാമിന്റെയും കൂടെ ഒരേ ബെഞ്ചിൽ ഇരുന്ന ഫ്രണ്ട് എന്നെ കെട്ടിപിടിച്ചുകൊണ്ട് തിരക്കി . "സുഖം തന്നെ മോനെ...നീ വിട് ..ആളെ കൊല്ലല്ലേ " ഞാൻ അവനെ പിടിച്ചുമാറ്റികൊണ്ട് ചിരിച്ചു . അതെല്ലാം നോക്കിയും കണ്ടും എന്റെ മഞ്ജുസും മറ്റു പെൺകുട്ടികളും അവിടെ തന്നെ ഉണ്ടായിരുന്നു .

💬 Comments

View all comments