Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
എന്റെ ഊഴം കഴിഞ്ഞതോടെ അവരെല്ലാം മഞ്ജുസിനു നേരെ തിരിഞ്ഞു .
"ഹലോ മഞ്ജു മിസ് ..ഓര്മ ഉണ്ടോ..."
"ഹായ് മിസ്സെ .."
എന്നൊക്കെ പറഞ്ഞു ഓരോരുത്തരായി അവളെ വളഞ്ഞു .പിന്നെ ഷേക് ഹാൻഡ് നൽകികൊണ്ട് അവളോടുള്ള പരിചയം പുതുക്കി .
"ഈ തെണ്ടിയുടെ കൂടെയുള്ള ലൈഫ് ഒകെ എങ്ങനെ ഉണ്ട് മിസ്സെ ?"
ഇടക്കൊരുത്തൻ ഇടയിൽ കേറി ചളി അടിച്ചു .
"കുഴപ്പല്യ .."
മഞ്ജുസ് അതിനു ചിരിയോടെ മറുപടി നൽകി ."എന്നാലും വല്ലാത്ത ചതിയായി പോയി മിസ്സെ ..കീരീം പാമ്പും പോലെ നടന്നിട്ട് ഒടുക്കം ഞങ്ങളെ ഒകെ ആസ് ആക്കിയല്ലേ ?"
കൂട്ടത്തിലൊരുത്തൻ മഞ്ജുസിനോടായി തിരക്കി .
"അതെ അതെ ..എന്തൊരു അഭിനയം ആയിരുന്നു രണ്ടും ..."
കൂടി നിന്നവരും ആ വാദത്തെ പിന്താങ്ങി .
"ശരിക്കും ഇതെങ്ങനെയാ തുടങ്ങീത് മിസ്സെ ?"
ശ്യാം ഒന്നുമറിയാത്ത മട്ടിൽ അവരോടൊപ്പം ചേർന്ന് മഞ്ജുസിനോടായി തിരക്കി .
"ശ്യാമേ ..നമ്മള് തമ്മില് ഇനിയും കാണേണ്ടതാ ട്ടോ "
അവനെ ഒന്ന് കടുപ്പിച്ചു നോക്കിയിട്ട് മഞ്ജുസ് പല്ലിറുമ്മി . അതോടെ അവൻ ഇളിച്ചു കാണിച്ചുകൊണ്ട് ചിരിച്ചു .
"എന്തായാലും മിസ്സിന്റെ ലുക്കിന് ഒരു കുറവും ഇല്ല ..പഴയ പോലെ തന്നെ.."
മഞ്ജുസിനെ ഒന്ന് സുഖിപ്പിച്ചുകൊണ്ട് ഒരുത്തൻ തട്ടിവിട്ടു .
"ആഹ് അത് ശരിയാ ...മിസ്സിനെ കണ്ടാൽ സ്ടുടെന്റ്റ് ആണെന്നെ പറയുള്ളു "
വേറൊരുത്തനും അത് പിന്താങ്ങി .
"മതിയെടെ ..ആ സാധനം അങ്ങ് പൊങ്ങി പോകും..."
ചെറുക്കന്മാരൊകെക് മഞ്ജുവിനെ പുകഴ്ത്തുന്നത് കണ്ടു ഞാൻ കളിയാക്കി . അതുകേട്ടതും മഞ്ജുസെന്നെ നോക്കി
💬 Comments
View all comments