0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടേക്ക് ആയി . "പ്രിയമുള്ള സുഹൃത്തുക്കളെ ..പോയ കാലത്തിന്റെ ഓർമ്മകൾ അയവിറക്കാനും , സൗഹൃദം പങ്കുവെക്കാനും വേണ്ടി ഇന്നിവിടെ എത്തിച്ചേർന്ന നമ്മുടെ തന്നെ എല്ലാ സുഹൃത്തുക്കൾക്കും ഒരായിരം നന്ദി അറിയിച്ചുകൊണ്ട് പരിപാടിയിലേക്ക് കടക്കുന്നു .. നമ്മുടെ ക്ഷണം സ്വീകരിച്ചു , തിരക്കുകൾക്കിടയിലും ഇവിടെ എത്തിച്ചേർന്ന നമ്മുടെ സ്വന്തം അജീഷ് സാർക്കും , മായാ മിസ്സിനും സർവോപരി നമ്മുടെ ക്‌ളാസ്സിലെ കവിന്റെ ജീവിത സഖിയുമായ മഞ്ജു മിസ്സിനും ഞങ്ങളുടെ നന്ദി അറിയിക്കുന്നു .."
മഞ്ജുവിനെ സ്തുതിക്കുന്ന ഭാഗമെത്തിയതും ഹാളിൽ ഒരു കൂട്ടച്ചിരി മുഴങ്ങി ! അത് ചെറിയൊരു ജാള്യതയോടെ അവളും ചിരിയടക്കികൊണ്ട് കേട്ട് നിന്നു . ആ സമയത്തു എല്ലാരും കൂടി എന്നെ ഒന്നിച്ചു തിരിഞ്ഞു നോക്കിയത് എന്തിനാണെന്ന് എനിക്കിപ്പോഴും മനസിലാകാത്ത കാര്യമാണ് ! "നിങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നതിനു മുൻപായി നമുക്ക് രണ്ടു പേരെ ഇവിടെ ആശംസിക്കേണ്ടതുണ്ട് .." ചിരി അടങ്ങിയതും സുരേഷ് വീണ്ടും പ്രസംഗിച്ചു തുടങ്ങി . പണി എനിക്കിട്ടു തന്നെയാണ് വരുന്നത് എന്ന് മനസിലായ ഞാൻ അതോടെ മഞ്ജുസിനെ നോക്കി . "അതെ കൂട്ടുകാരെ ..അത് മറ്റാരുമല്ല ..നമ്മുടെ പ്രിയ സുഹൃത്തു ആയിരുന്ന കവിനും നമ്മുടെ പ്രിയങ്കരിയായ മഞ്ജു മിസ്സും തന്നെയാണ് " സുരേഷ് ഒന്ന് കടുപ്പിച്ചു പറഞ്ഞതോടെ ഹാളിൽ കയ്യടിയും ചിരിയുമൊക്കെ മുഴങ്ങി . "എന്റെ ഓര്മ ശരിയാണെങ്കിൽ ക്‌ളാസിൽ എത്തിയാൽ കീരിയും പാമ്പും പോലെ പെരുമാറിയിരുന്ന കവിനും മഞ്ജു മിസ്സും നമ്മളെ ഒകെ പൊട്ടന്മാരും പൊട്ടികളും ആക്കികൊണ്ട് ഇന്ന് ഭാര്യ ഭർത്താക്കമാർ ആണ് . നമ്മളെ വിഡ്ഢികളാക്കി പ്രണയിച്ചു നടന്ന

💬 Comments

View all comments