Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]
ആ മഹാനും മഹതിക്കും ഈയവസരത്തിൽ നമ്മുടെ വക ഒരു ചെറിയ ഉപഹാരം സമ്മാനിക്കുന്നു .."
സുരേഷ് പറഞ്ഞു നിർത്തിക്കൊണ്ട് എന്നെയും മഞ്ജുസിനെയും മാറി മാറി നോക്കി .
"കവിനെ ..മിസ്സെ ...കേറി പോരെ ..."
മൈക്ക് പൊത്തിപിടിച്ചുകൊണ്ട് സുരേഷ് ഞങ്ങളോടായി പറഞ്ഞു . പക്ഷെ നാണക്കേടും ചമ്മലും കാരണം ഞാൻ പിൻവലിഞ്ഞു . പക്ഷെ ശ്യാമും ഫ്രെണ്ട്സുമുണ്ടോ വിടുന്നു..അവന്മാര് ഉന്തിതള്ളി എന്നെ പറഞ്ഞയച്ചു .
"ഹാഹ് ..ചെല്ലെടെ ..ചെല്ല്"
ശ്യാം എന്നെ ഉന്തിക്കൊണ്ട് പറഞ്ഞു .
"മടിച്ചു നിക്കാതെ കടന്നു വരൂ കവിൻ...."
"മഞ്ജു മിസ് ..പ്ലീസ് കം ...നാണമൊക്കെ കളയൂ .."
സുരേഷ് മൈക്കിലൂടെ തന്നെ വിളിച്ചു പറഞ്ഞു . അതോടെ ഹാളിൽ കൂട്ടച്ചിരി മുഴങ്ങി .
അതോടെ മഞ്ജുവിന് അടുത്ത് നിന്ന മായേച്ചിയും അവളെ നിർബന്ധിച്ചു .
"ചെല്ലെടി പെണ്ണെ ..കല്യാണം കഴിച്ചപ്പോ ഇല്ലാതിരുന്ന നാണം ഇപ്പൊ എന്തിനാ .."
മായേച്ചി കാര്യമായി തന്നെ പറഞ്ഞു .
"ശേ എന്നാലും...."
മഞ്ജു പിന്നെയും ബലം പിടിച്ചു .
"ഒരെന്നാലും ഇല്ല..ഒന്ന് പോടീ "
മായേച്ചി അവളെ പിടിച്ചു മുന്നോട്ടു തള്ളിക്കൊണ്ട് കണ്ണുരുട്ടി .
"ആഹ്...അങ്ങനെ പോരട്ടെ ...."
ആ നീക്കം കണ്ടതും സുരേഷ് സ്റ്റേജിൽ നിന്നു ചിരിയോടെ പറഞ്ഞു.
"അപ്പ് അപ്പ്..മഞ്ജു മിസ് ..."
അതോടെ കയ്യടികളോടെ അവൾക്കു വേണ്ടിയുള്ള ആർപ്പു വിളികളും തുടങ്ങി . കൂട്ടത്തിൽ എനിക്കും കിട്ടി ! അതൊക്കെ കൂടി ആയപ്പോൾ എനിക്ക് തന്നെ വരേണ്ടിയിരുന്നില്ല എന്നായി ! പിന്നല്ലേ മഞ്ജുസിന്റെ കാര്യം .
അവള് എന്തോ കുറ്റം ചെയ്ത
💬 Comments
View all comments