0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
കുട്ടിയെ പോലെ കൈവിരലുകൾ തമ്മിൽ പിണച്ചു ചുറ്റും പരിഭ്രമത്തോടെ നോക്കി , ഒരു കൃത്രിമ ചിരിയും ചുണ്ടിൽ വരുത്തിക്കൊണ്ട് ആരവങ്ങൾക്കിടയിലൂടെ മുന്നോട്ടു നടന്നു . ഒരു സൈഡിൽ നിന്നിരുന്ന ഞാനും അതിനിടയിലൂടെ പണിപ്പെട്ടു സ്റ്റേജിനു അടുത്തേക്ക് നീങ്ങി .ഒടുക്കം ഞങ്ങള് എങ്ങനെയൊക്കെയോ ഒരുമിച്ചു സ്റ്റേജിൽ എത്തി . തീർത്തും അപരിചിതരെ പോലെയാണ് ഞങ്ങൾ ആ സമയം അവിടെ നിന്നത് . എനിക്ക് അവളെയും അവൾക്ക് എന്നെയും നോക്കാൻ തന്നെ ചെറിയ ചമ്മല് തോന്നി .
"സുഹൃത്തുക്കളെ അങ്ങനെ ലവ് ബേർഡ്‌സ് സ്റ്റേജിലെത്തിയിരിക്കുകയാണ് ..അവർക്കുള്ള സ്നേഹോപഹാരം സമർപ്പിയ്ക്കാൻ നമ്മുടെ പ്രിയങ്കരനായ അജീഷ് സാറിനെ ഞാൻ വേദിയിലെക്ക് ക്ഷണിക്കുന്നു ..അജീഷ് സാർ പ്ലീസ് കം " സുരേഷ് സ്റ്റേജിൽ കയറി നിന്നു വീണ്ടും കസറി . അതോടെ അജീഷ് സാറിനുള്ള ആർപ്പു വിളികൾ അവിടെ മുഴങ്ങി . പുള്ളി ഒരു തെളിഞ്ഞ ചിരിയോടെ എന്നെയും മഞ്ജുസിനെയും നോക്കികൊണ്ട് സ്റ്റേജിലേക്ക് കയറി . പിന്നെ അടുത്ത് വന്നു എന്റെ കൈപിടിച്ച് കുലുക്കി . "എന്തൊക്കെ ഉണ്ട് കവിനെ..സുഖം അല്ലെ ?' പുള്ളി വളരെ സ്വാഭാവികമായി എന്നോട് തിരക്കി . "സുഖം ആണ് സാർ " ഞാൻ അതിനു പയ്യെ മറുപടി നൽകി . "ആഹ്..ഇയാള് പറയാറുണ്ട് തന്റെ കാര്യം ഒക്കെ .." മഞ്ജുസിനെ നോക്കികൊണ്ട് അജീഷ് സാർ പറഞ്ഞു . പിന്നെ മഞ്ജുവിന്റെ അടുത്തേക്കായി നീങ്ങി . "ആകെ നാണക്കേടായല്ലോ മാഷെ .." മഞ്ജുസ് ഒരു പരാതി പോലെ അജീഷ് സാറിനെ നോക്കി . "സാരല്യ ടീച്ചറെ ..ഒകെ നമ്മുടെ പിള്ളേരല്ലേ

💬 Comments

View all comments