0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
.." പക്ഷെ പുള്ളി അതൊക്കെ നല്ല ജോളി ആയി എടുത്തു മഞ്ജുസിനെ ആശ്വസിപ്പിച്ചു . "സുഹൃത്തുക്കളെ ഇനി നിങ്ങളോടു അജീഷ് സാർ രണ്ടു വാക്ക് സംസാരിക്കുന്നതാണ് " സുരേഷ് അത്രയും പറഞ്ഞു മൈക്ക് അജീഷ് സാറിനു കൈമാറി . "പ്രിയപ്പെട്ട വിദ്യാർത്ഥികളെ ..എന്റെ പ്രിയപെട്ടവരെ..ഇങ്ങനെ ഒരു ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട് . നിങ്ങളുടെ ജീവിതത്തിലെ തന്നെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ പലതും നിങ്ങൾ ചിലവഴിച്ചിട്ടുള്ളത് ഈ കലാലയത്തിൽ ആയിരിക്കണം . അതിന്റെ ഓര്മ പുതുക്കാനായുള്ള ഈ കൂട്ടായ്മയിലേക്ക് എന്നെ ക്ഷണിച്ച എല്ലാവര്ക്കും എന്റെ നന്ദി..." അജീഷ് സാർ ഔപചാരികമായി തന്നെ പറഞ്ഞു നിർത്തി. അതോടെ ഹാളിൽ കയ്യടികൾ മുഴങ്ങി . "പിന്നെ നമ്മുടെ കവിനും മഞ്ജുവും ..അവരെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ് . ആത്മാർത്ഥ സ്നേഹത്തിന്റെ ജീവിച്ചിരിക്കുന്ന മുഖങ്ങളായേ എനിക്കവരെ കാണാൻ പറ്റുള്ളൂ . .." ഞങ്ങളെ സപ്പോർട്ട് ചെയ്തുകൊണ്ട് അജീഷ് സാർ സംസാരിച്ചതും ഹാളിൽ നിശബ്ദത തളംകെട്ടി. "അതിലെ ശരിയും തെറ്റുമൊക്കെ നിശ്ചയിക്കാൻ ആർക്കും അർഹതയില്ല . പല സങ്കല്പങ്ങളും തകർത്തുകൊണ്ട് ഒന്നായ മഞ്ജുവിനെയും കവിനെയും കുറിച്ച് ഓർക്കുമ്പോൾ എനിക്ക് അഭിമാനം മാത്രമേ ഉള്ളു ..ചിലതൊക്കെ അവരിൽ നിന്നും നമ്മൾ കണ്ടുപഠിക്കേണ്ടതുണ്ട് ..."
അജീഷ് സാർ വളരെ ഗൗരവമായി തന്നെ സംസാരിച്ചു ."അതിന്റെ ഡീറ്റൈലിംഗ് ആയ വശങ്ങളിലേക്കൊക്കെ ഞാൻ കടന്നു പോയാൽ അതിൽ ചിലപ്പോൾ കവിനും മഞ്ജുവിനുമൊക്കെ പരിഭവം ഉണ്ടായേക്കുമെന്ന കാരണം കൊണ്ട് ഞാൻ അധികം ദീർഘിപ്പിക്കുന്നില്ല .നമ്മുടെ വധുവരന്മാർക്കു എന്റെ എല്ലാ ആശംസകളും നേർന്നുകൊണ്ട് നിര്ത്തുന്നു

💬 Comments

View all comments