0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 11 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 1.8K
.ഒപ്പം ഈ സംഗമം തുടർന്നും നിങ്ങൾക്ക് മനോഹരമായി നടത്തിക്കൊണ്ടു പോകാൻ വരും വർഷങ്ങളിൽ കഴിയട്ടെ എന്നും ആശംസിക്കുന്നു ." അജീഷ് സാർ പറഞ്ഞു അവസാനിപ്പിച്ചതോടെ ഹാളിൽ വീണ്ടും കയ്യടികൾ മുഴങ്ങി . പിന്നെ ഞങ്ങൾക്കുള്ള ഗിഫ്റ്റും പുള്ളി സമ്മാനിച്ചു . പര്സപരം പുണർന്നു നിൽക്കുന്ന പ്രണയ ജോഡികളുടെ ശിൽപം ആണ് അവർ ഞങ്ങൾക്ക് വേണ്ടി സമ്മാനിച്ചത് . "സുഹൃത്തുക്കളെ ..ഇനി എല്ലാവരും ഒന്ന് സ്റ്റേജിലേക്ക് വരണം..ഒരു കേക്ക് കട്ടിങ് കൂടി ബാക്കിയുണ്ട് " സുരേഷ് വീണ്ടും മൈക്കിലൂടെവിളിച്ചു പറഞ്ഞു . അതോടെ സ്റ്റേജിലെ ടേബിളിൽ വെച്ചിരുന്ന കേക്കിന്റെ ബോക്സ് തുറക്കെപ്പെട്ടു . "ബെസ്റ് വിഷസ് ഡിയർ മഞ്ജു മിസ് ആൻഡ് കവി ..ലോങ്ങ് ലൈവ് " അത്രയുമായിരുന്നു ആ കേക്കിലെ കാപ്‌ഷൻ ! പിന്നെ എല്ലാവരും ഞങ്ങൾക്കൊപ്പം കൂടി നിന്നതോടെ മഞ്ജുവും ഞാനും ചേർന്ന് കേക്ക് മുറിച്ചു . ആദ്യത്തെ പീസ് അവന്മാര് ഞങ്ങളെകൊണ്ട് തന്നെ പര്സപരം അങ്ങോട്ടും ഇങ്ങോട്ടും കഴിപ്പിച്ചു . പിന്നെ കുറച്ചെടുത്തു എന്റെയും മഞ്ജുസിന്റെയും കവിളിൽ തേച്ചു . പിന്നെയൊക്കെ അവര് തന്നെ മുറിച്ചു പങ്കിട്ടെടുത്തു . ആ സമയത്തു ഞാനും മഞ്ജുവും ചെറിയ ചമ്മലോടെ ഒന്ന് പിന്നാക്കം മാറി . "മനുഷ്യന്റെ തൊലി ഉരിഞ്ഞു പോയി ..സമാധാനം ആയല്ലോ " എന്റെ കാലിൽ ചവിട്ടികൊണ്ട് മഞ്ജുസ് പല്ലിറുമ്മി . "ആഹ്....എടി എനിക്കും ഉണ്ട് ഈ പറഞ്ഞതൊക്കെ..." ഞാൻ വേദന എടുത്ത പോലെ അവളെ നോക്കി ചിണുങ്ങി . "സത്യം പറ നീ ഇത് പറഞ്ഞു ചെയ്യിച്ചതാണോ ?" മഞ്ജുസ് എന്ന് സംശയത്തോടെ

💬 Comments

View all comments