0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 993
തുടർന്നു... ഞാനതു ഒരു നിമിഷം നോക്കിനിന്നു , പിന്നെ നമ്മുടെ ശ്രീമതിയുടെ കാര്യം ഓർത്തെന്ന പോലെ സ്വന്തം ഫോൺ പോക്കറ്റിൽ നിന്നെടുത്തു . പിള്ളേരെ എടുത്തു നിൽക്കുന്ന എന്റെയും മഞ്ജുവിന്റെയും പടം ആണ് മൊബൈലിലെ വാൾപേപ്പർ . പിള്ളേരുടെ ഒന്നാം പിറന്നാളിന് എടുത്ത ഫോട്ടോയാണ് അത് . ഒരുനിമിഷം അതിലേക്ക് നോക്കി ചിരിച്ചുകൊണ്ട് ഞാൻ മഞ്ജുസിന്റെ നമ്പർ ഡയൽ ചെയ്തു . പിന്നെ പയ്യെ നടന്നു റൂമിലേക്ക് കയറി .ആ സമയം കൊണ്ട് മഞ്ജു ഫോൺ എടുത്തിരുന്നു . "മിസ് തിരക്കിലാ ?" ഞാൻ പതിവ് ചോദ്യം ചോദിച്ചുകൊണ്ട് ബെഡിലേക്ക് കമിഴ്ന്നു കിടന്നു . "അല്ല...പറഞ്ഞോ..നീ അവിടെ എത്തിയോ ?" മഞ്ജുസ് മറുപടി നൽകികൊണ്ട് എന്നോടായി തിരക്കി . "ആഹ്...ഇപ്പൊ എത്തിയെ ഉള്ളു . അത് പറയാൻ വേണ്ടി വിളിച്ചതാ.." ഞാൻ പയ്യെ പറഞ്ഞുകൊണ്ട് ചിരിച്ചു . "ഹ്മ്മ് .." മഞ്ജുസ് അതിനു പയ്യെ ഒന്ന് മൂളി . "എന്താ ഒരു ഉഷാർ ഇല്ലാത്തെ ? ഞാൻ പോന്ന വിഷമം ആണോ ?" അവളുടെ മൂളക്കം കേട്ട് ഞാൻ ചിരിയോടെ തിരക്കി . "പോ ചെക്കാ..അങ്ങനെ ഒന്നും ഇല്ല..." മഞ്ജുസ് അതുകേട്ടു ചിരിയോടെ മറുപടി നൽകി . "ഹ്മ്മ്....നീ എവിടെയാ ? നമ്മുടെ റൂമിലാ?" ഞാൻ സംശയഹോടെ ചോദിച്ചു . "അഹ്..അതെ ...എന്തേ?" മഞ്ജുസും തിരിച്ചു സംശയം പ്രകടിപ്പിച്ചു . "ഏയ് ...ചുമ്മാ ..അപ്പൊ പിള്ളേരൊക്കെ ?" ഞാൻ വീണ്ടും തിരക്കി . "താഴെയാ ...അഞ്ജുന്റെ കൂടെ കളിക്കുന്നുണ്ട് . അല്ല...നീയെന്തിനാ ഇപ്പൊ ഇതൊക്കെ ചോദിക്കുന്നെ ?"

💬 Comments

View all comments