Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]
.
“ഒക്കെ പറയാം മോൻ ഇരിക്ക്….”
അവിടുള്ള കസേരകളിലേക്ക് ചൂണ്ടിക്കൊണ്ട് മഞ്ജുസിന്റെ അച്ഛൻ പറഞ്ഞു .
അതോടെ ഞാനും പുള്ളിയും അടുത്തടുത്തായി ഇരുന്നു . മഞ്ജുസിന്റെ അമ്മയും എന്റെ അമ്മയും അഞ്ജുവുമൊക്കെ ആ സമയം കൊണ്ട് ഞങ്ങളുടെ അടുത്തേക്കെത്തി .
“പേടിക്കാൻ ഒന്നും ഇല്ല കവി ,ഡെലിവറി ഒക്കെ കഴിഞ്ഞു. ..പക്ഷെ "
മഞ്ജുസിന്റെ അച്ഛൻ ഒന്ന് പറഞ്ഞു നിർത്തി.
“എന്താ അച്ഛാ ?”
ഞാൻ ചെറിയ പേടിയോടെ ചോദിച്ചു .
“ഒരാണും ഒരു പെണ്ണും ആണ് കണ്ണേട്ടാ …”
എന്റെ വിഷമത്തിനിടയിലും അഞ്ജു ആ സന്തോഷ വാർത്ത എന്നെ അറിയിച്ചു !
അച്ഛനായതിന്റെ സന്തോഷം എനിക്കെന്തോ ആ സമയം തോന്നിയില്ല , എന്റെ മഞ്ജുസിനു എന്തുപറ്റി എന്നത് മാത്രമായിരുന്നു എനിക്ക് അറിയേണ്ടിയിരുന്നത് . അവളെ കുറിച്ച് മാത്രം ആരും ഒന്നും പറയുന്നില്ല . ആൺ കുട്ടിയെ മോഹിച്ച മഞ്ജുസിനു ആൺകുട്ടിയെയും പെൺകുഞ്ഞിനെ മോഹിച്ച എനിക്ക് പെൺകുട്ടിയെയും ഒരുമിച്ചു തന്ന ദൈവത്തിനു സ്തുതി എന്നുമാത്രമേ എനിക്കപ്പോ മനസിൽ പറയാൻ തോന്നിയുള്ളൂ !
"മഞ്ജുസ് എവിടെടി ? അവളെ എനിക്കൊന്നു കാണാൻ പറ്റുമോ ?”
ഞാൻ എല്ലാരേയും നോക്കി ദേഷ്യപ്പെട്ടു .
“പേടിക്കാൻ ഒന്നും ഇല്ല കവിനെ . കുട്ടികളെ ഇൻക്യൂബേറ്ററിലേക്ക് മാറ്റിട്ടുണ്ടെന്നു ഡോക്ടർ പറഞു . പിന്നെ മോൾക്ക് എന്തൊക്കെയോ പ്രേശ്നങ്ങൾ ഉള്ളോണ്ട് കുറച്ചു കഴിഞ്ഞിട്ട് വിവരം അറിയിക്കാം ന്നാ പറഞ്ഞത് .നേരം തെറ്റിയുള്ള പ്രസവം അല്ലെ ..അതിന്റെ ചെറിയ എന്തോ പ്രേശ്നനങ്ങൾ ആണ് ”
മഞ്ജുസിന്റെ അച്ഛൻ സ്വല്പം ഗൗരവത്തിൽ പറഞ്ഞു എന്റെ തോളിൽ കയ്യിട്ടു പിടിച്ചു .
“ഒന്നും പറ്റില്ലെടോ ..താൻ ഇങ്ങനെ ടെൻഷൻ ആയാലോ ”
എന്റെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ എന്നോണം അങ്ങേരു പറഞ്ഞു . അപ്പോഴേക്കും എന്റെ അമ്മയും മഞ്ജുസിന്റെ അമ്മയുമൊക്കെ എനിക്കടുത്തേക്ക് വന്നു . എന്റെ പരുങ്ങലും ടെൻഷനുമൊക്കെ അവരെയും ചെറുതായി വിഷമിപ്പിക്കുന്നുണ്ട്.
സ്വല്പ നേരം ഞാൻ ഒന്നും മിണ്ടാതെ ഓപ്പറേഷൻ തിയേറ്ററിനു മുൻപിലുള്ള ഇടനാഴിയിലെ കസേരയിൽ മുഖം കുനിച്ചിരുന്നു . കാൽമുട്ടിൽ കൈകൾ ഊന്നി , കൈകൾ കൊണ്ട്
💬 Comments
View all comments