0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 984
നോക്കി ചിരിയോടെ തന്നെ ചോദിച്ചു . "ഞാൻ ഫുഡ് കഴിക്ക്യാ ...കണ്ടൂടെ ..." കഴിച്ചു കൊണ്ടിരുന്ന ഫുഡ് സ്വല്പം കൂടി വായിലേക്കിട്ടുകൊണ്ട് അവളും ചിരിച്ചു . "ഓഹ്ഹ്..ഏതു നേരത്തും ഇത് തന്നെയാണോ പണി ? ഗുണ്ട് മുളകേ..." ഞാൻ അവളുടെ തടിച്ച രൂപം നോക്കികൊണ്ട് കളിയാക്കി . "വേറെ ഇപ്പൊ എവിടെ എന്താ പണി . പെട്ടെന്ന് ഒരു മസാലദോശ തിന്നാൻ പൂതി ..അച്ഛൻ നേരെ പോയി വാങ്ങിക്കൊണ്ട് തന്നു ..അത് കേറ്റികൊണ്ടിരിക്യാ.." മഞ്ജുസ് വീണ്ടും എടുത്തുകഴിച്ചുകൊണ്ട് ചിരിച്ചു . "ആഹ്...നിനക്കിപ്പോ സുഖ ചികിത്സ അല്ലെ ..നടക്കട്ടെ നടക്കട്ടെ ..." ഞാൻ അവളെ കളിയാക്കികൊണ്ട് ചിരിച്ചു . "പോടാ ..നീയിപ്പോ എന്തിനാ വിളിച്ചേ ...ഇന്ന് ഓഫീസിൽ പോയില്ലേ ?" എന്റെ വേഷവും , ഇരിക്കുന്ന സ്ഥലവുമൊക്കെ ശ്രദ്ധിച്ചെന്നോണം മഞ്ജുസ് ചോദിച്ചു . "ഓഫീസിൽ ഒന്നും പോയില്ല...കൊറച്ചു കഴിഞ്ഞിട്ട് പോണം .." ഞാൻ അവളെ നോക്കി ചിരിച്ചുകൊണ്ട് പയ്യെ തട്ടിവിട്ടു . "ഹ്മ്മ് ...എന്ന പോകാൻ നോക്ക് ..."
മഞ്ജുസ് മസാലദോശ തട്ടികൊണ്ട് തന്നെ പറഞ്ഞൊപ്പിച്ചു ."അതുശരി..അപ്പൊ എന്നെ പറഞ്ഞുവിടാൻ തിരക്കായി അല്ലെ ?" അവളുടെ തീറ്റ നോക്കികൊണ്ട് ഞാൻ കണ്ണുരുട്ടി . "പോ ചെക്കാ ...ഞാൻ ഇതൊന്നു സ്വസ്ഥം ആയിട്ട് കഴിക്കാലോ എന്ന് വെച്ചിട്ട് പറഞ്ഞതാ ." മഞ്ജുസ് ചിരിച്ചുകൊണ്ട് അവളുടെ ഭാഗം ന്യായീകരിച്ചു . "ഹ്മ്മ്...പിന്നെ എന്തൊക്കെ ഉണ്ട് ? നിന്റെ കുട്ടന്മാര് വല്ല അനക്കം ഉണ്ടോ ?" അവളുടെ പുഞ്ചിരിയും ചവക്കുന്ന സ്റ്റൈലുമൊക്കെ നോക്കികൊണ്ട് ഞാൻ പയ്യെ തിരക്കി . "ആഹ്...ഇടക്ക് ഉണ്ട് ..."

💬 Comments

View all comments