Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]
മഞ്ജുസ് അതുകേട്ടു ചിരിച്ചു .
"അല്ലെടി തെണ്ടി നീ ഫുൾ ടൈം തീറ്റയാണോ ? എപ്പോ വിളിക്കുമ്പോഴും ഇതാണല്ലോ അവസ്ഥ .."
അവളുടെ കഴിപ്പ് നോക്കികൊണ്ട് ഞാൻ സംശയത്തോടെ ചോദിച്ചു .
"ഒരുമിച്ചു ഒരുപാടു കഴിക്കാൻ പറ്റില്ല മാൻ ...ശ്വാസം മുട്ടും , അതുകൊണ്ട് ഇടക്കിടക്ക് കുറേശെ കഴിക്കുന്നതാ "
ഗർഭിണി ആയതിന്റെ പ്രയാസം ഓര്മിച്ചുകൊണ്ട് മഞ്ജുസ് ചിരിച്ചു .
"എന്തായാലും നിനക്കിപ്പോ അത് സൗകര്യമായില്ലേ...ചുമ്മാ ഇരുന്നു തിന്നുക തന്നെ .ഞ്ഞം ഞ്ഞം ഞ്ഞം.. ."
ഞാൻ ചവക്കുന്ന പോലെ ആക്ഷൻ കാണിച്ചു അവളെ കളിയാക്കി .
"പോടാ പട്ടി..."
മഞ്ജുസ് തല അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചു പരിസരം ഒന്ന് ശ്രദ്ധിച്ചുകൊണ്ട് പയ്യെ പറഞ്ഞു ചിരിച്ചു .
"എന്ത് കഷ്ടാ ഇത്....നിനക്കു വേറെ ഒന്നും പറയാൻ ഇല്ലേ ? "
എന്റെ കള്ളച്ചിരി ശ്രദ്ധിച്ചുകൊണ്ട് മഞ്ജുസ് തിരക്കി .
"വേറെ എന്ത് പറയാനാ ..എന്റെ മഞ്ജുസിനു ഞാനെന്റെ ജീവൻ തന്നെ തരില്ലേ .."
ഞാൻ കൊഞ്ചിക്കൊണ്ട് അവളെ ഒന്ന് സോപ്പിട്ടു .
"എന്ന താടാ......."
അവള് മുഖം വക്രിച്ചുകൊണ്ട് പുരികങ്ങളിളക്കി.
"അതിപ്പോ എന്താ തരാനുള്ളത്..ഞാൻ തന്ന രണ്ടു ജീവൻ നിന്റെ വയറ്റിൽ കിടക്കുവല്ലേ .."
അവളെ നോക്കി കണ്ണിറുക്കികൊണ്ട് ഞാൻ പറഞ്ഞൊപ്പിച്ചു .
"അമ്പോ.....ഹി ഹി ഹി..."
എന്റെ മറുപടി കേട്ട് മഞ്ജുസ് സ്വല്പം ഉറക്കെ തന്നെ പൊട്ടിച്ചിരിച്ചു . അസ്ഥാനത്തുള്ള ചിരി ആയതിനാൽ കഴിച്ചുകൊണ്ടിരുന്നത് അവളുടെ ശിരസിൽ കയറി ചുമക്കാനും തുടങ്ങി .
"കിണിക്കാതെ ഇച്ചിരി വെള്ളം എടുത്തു കുടിക്ക് പോത്തേ.."
അവളുടെ വെപ്രാളം കണ്ടു
💬 Comments
View all comments