0%

Chapter Title : രതിശലഭങ്ങൾ ലൈഫ് ഈസ് ബ്യൂട്ടിഫുൾ 17 [Sagar Kottapuram]

Author : Sagar Kottapuram Read All Parts 986
ഞാൻ കുറച്ചു പേടിയോടെ തന്നെ പറഞ്ഞു . അപ്പോഴേക്കും അവളുടെ ശബ്ദം കേട്ട് അങ്ങോട്ടേക്കെത്തിയ അമ്മയുടെ ശബ്ദവും ഞാൻ ഫോണിലൂടെ കേട്ടു. "എന്താടി അവിടെ ...?" "ഒന്നും ഇല്യ അമ്മാ ...തരിപ്പിൽ കേറിയതാ ..." "നീ ആരോടാ ഈ സംസാരിച്ചോണ്ടിരിക്കുന്നെ ..മര്യാദക് ഇരുന്നുകഴിച്ചൂടെ ." "എന്റെ കെട്ട്യോൻ തന്നെയാ ....ഇങ്ങളൊന്ന് പോയെ ..." എന്ന രീതിക്കു അമ്മയും മോളും തർക്കിക്കുന്ന ശബ്ദങ്ങളും ഞാൻ വ്യക്തതയോടെ കേട്ടു . അമ്മയെ പറഞ്ഞു വിട്ട ശേഷമാണ് കക്ഷിയുടെ മുഖം വീണ്ടും ഡിസ്പ്ളേയിൽ തെളിഞ്ഞത്. "ആഹ്..പറയെടാ ..." എന്നെ നോക്കി ഇളിച്ചു കാണിച്ചുകൊണ്ട് മഞ്ജുസ് വീണ്ടും പറഞ്ഞു തുടങ്ങി . "എന്തോന്നാ അവിടെ അങ്കം വെട്ട് ? നിന്റെ അമ്മച്ചി അടുത്തുണ്ടോ ?" ഞാൻ സംശയത്തോടെ തിരക്കി . "ഇല്ല അത് പോയി...ചുമച്ചതു കേട്ടിട്ട് ഓടിവന്നതാ ...നിന്റെ ഓരോ വളിഞ്ഞ കോമഡി കാരണം മനുഷ്യൻ ഇപ്പൊ ചത്തുപോയേനെ .." മഞ്ജുസ് ചിരിച്ചുകൊണ്ട് തന്നെ തലയാട്ടി . "ഓഹോ...വളിഞ്ഞ കോമഡി ആണേൽ പിന്നെ നീയെന്തിനാ ചിരിക്കൂന്നേ ?" അവളുടെ ഡയലോഗ് കേട്ടു ഞാൻ സംശയത്തോടെ തിരക്കി . "ഓഹ്..ഇനി അതിന്മേൽ പിടിച്ചു കേറണ്ട ..." എന്റെ സംശയം കേട്ടു അവള് തലയ്ക്കു കൈകൊടുത്തു . "ഏയ് ഇല്ല ..ഞാൻ ചുമ്മാ ചോദിച്ചതല്ലേ ...എന്റെ മോള് നന്നായിട്ട് കഴിക്ക് , ഏട്ടൻ പോയിട്ട് പിന്നെ വരാം " ഞാൻ അവളെ കളിയാക്കികൊണ്ട് തന്നെ ചിരിച്ചു . "ഓ..ആയിക്കോട്ടെ ..." മഞ്ജുസ് അതെ ട്യൂണിൽ മറുപടി നൽകികൊണ്ട് ചിരിച്ചു . "എന്ന ഒരു ഉമ്മ താ

💬 Comments

View all comments